?????????? ?????? ????? ??????????? ????? ????? ??????? ?????? ????? ????????

സ്നേഹമഴയായി തലത്ത് അസീസിന്‍റെ ഗസല്‍ 

കോഴിക്കോട്: സഹൃദയര്‍ക്ക് സ്നേഹമഴയായി തലത് അസീസിന്‍െറ ഗസല്‍ പെയ്തിറങ്ങി. ‘കൈസേ സുകൂന്‍ പാഓ തുചേ ദേഖ്നേ കേ ബാദ്... അബ് ക്യാ ഗസല്‍ സുനാഓ തുചേ ദേഖ്ദേ കേ ബാദ്’ (നിന്നെ കണ്ടശേഷം എങ്ങനെ ഞാന്‍ മനസ്സമാധാനത്തോടെയിരിക്കും? ഇനി ഏത് ഗസലാണ് നിന്നെ ഞാന്‍ പാടിക്കേള്‍പ്പിക്കേണ്ടത്?) വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹൈദരാബാദിലെ കിങ് കോത്തിയില്‍ നിറഞ്ഞ സദസ്സിന് മുന്നില്‍ പാടി സംഗീതലോകത്തേക്ക് നടന്നുകയറിയ വിശ്രുത ഗായകന്‍ ഓരോ വരിയിലും കോഴിക്കോടന്‍ സദസ്സിനെ കൈയിലെടുത്തു. 

അയേ മേരേ പ്യാരേ വദന്‍, അയേ മേരേ ബിച്ച്ഡേ ചമന്‍ എന്ന ദേശഭക്തിഗാനം പാടിയാണ് തലത് അസീസ് തുടങ്ങിയത്. ഇത് ഏഴാം തവണയാണ് ഹൈദരാബാദുകാരനായ തലത് അസീസ് കോഴിക്കോട്ട് പാടുന്നത്. ജിത്തു ശങ്കര്‍ തബലയിലും അജയ് സോണി കീബോര്‍ഡിലും ഇഖ്ബാല്‍ വാര്‍സി വയലിനിലും മുഹമ്മദ് ഇമ്രാന്‍ഖാന്‍ ഡോലകിലും വിസ്മയം തീര്‍ത്തു.  

കോഴിക്കോട് തനിക്ക് സ്വന്തം നാട് പോലെയാണെന്ന് കൈയടികള്‍ക്കിടെ അദ്ദേഹം പറഞ്ഞു. സാംസ്കാരിക വകുപ്പ്, കേരള സംഗീത-നാടക അക്കാദമി, ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കോഴിക്കോട് നഗത്തിന് പുതിയൊരു വിനോദകേന്ദ്രമായി സജ്ജീകരിച്ച ഭട്ട് റോഡ് ബീച്ചിലെ പാര്‍ക്കിലെ ആദ്യ പൊതുപരിപാടിയായിരുന്നു ഇത്.

സംഗീതത്തിന് മനസ്സുകളെ ആര്‍ദ്രമാക്കാനും ഒന്നിപ്പിക്കാനുമുള്ള കഴിവുണ്ടെന്ന് ഉദ്ഘാടനം നിര്‍വഹിച്ച തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. എ. പ്രദീപ്കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കേരള സംഗീത-നാടക അക്കാദമി  സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ നായര്‍, നഗരസഭ കൗണ്‍സിലര്‍ ആശ ശശാങ്കന്‍ എന്നിവര്‍ സംസാരിച്ചു. എം.വി. കുഞ്ഞിരാമന്‍ നന്ദി പറഞ്ഞു. തിങ്കളാഴ്ച  ഇതേ വേദിയില്‍ ജിതേഷ് സുന്ദരം, ചന്ദന്‍ദാസ് എന്നിവര്‍ ഗസല്‍ ആലപിക്കും.   

Tags:    
News Summary - Gazal programme of Thalalth Azeez at kozhikde

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.