കോഴിക്കോട്: ‘അമ്മ’യിലേക്ക് നടൻ ദിലീപിെൻറ തിരിച്ചുവരവ് മുൻകൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി. തീർത്തും െതറ്റായ നടപടിയാണ് ‘അമ്മ’യുടെ ഭാഗത്തുനിന്നുണ്ടായത്. നടിക്കൊപ്പമാണ് താനടക്കമുള്ളവർ.
‘അമ്മ’യും നടിക്കൊപ്പമാണ് നിൽക്കേണ്ടിയിരുന്നത്. കലാകാരൻ എപ്പോഴും ഒറ്റക്കാണ്. സംഘടനയും ഗ്രൂപ്പുകളുമെല്ലാം അവരവരുടെ കാര്യത്തിനുവേണ്ടിയാണ്. പ്രശസ്തിയും പണവുമുള്ളവർക്ക് അലങ്കാരമാണ് സംഘടന. താൻ ചികിത്സയിൽ കഴിഞ്ഞപ്പോൾപോലും സിനിമ മേഖലയിൽനിന്ന് ആരും തിരിഞ്ഞുനോക്കിയില്ലെന്നും കൈതപ്രം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.