വടകര: ഗായകനും ഗാനരചയിതാവും സംഗീതജ്ഞനുമായ എം. കുഞ്ഞിമൂസ (92) നിര്യാതനായി. ചൊവ്വാഴ ്ച പുലര്‍ച്ച മൂന്ന് മണിയോടെ വടകരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖ ബാധിതനായി ദിവസങ്ങളായി കിടപ്പിലായിരുന്നു.
തലശ്ശേരി മൂലക്കല് തറവാട്ടില്‍ അബ ്ദുല്ലയുടെയും മറിയുമ്മയുടെയും മകനായി 1929ലാണ് കുഞ്ഞിമൂസ ജനിച്ചത്. ചെറുപ്പകാലത്തു തന്നെ പാട്ടുകള്‍ എഴുതുകയും പാടുകയും ചെയ്തു. വടകര താഴെ അങ്ങാടിയില്‍നിന്നും വിവാഹം ക ഴിച്ചശേഷം വടകരക്കാരനായി മാറി. ഇപ്പോള്‍ മൂരാട് കോട്ടക്കലിലെ തൗഫീക്ക് മഹലിലാണ് താമസം.
തലശ്ശേരി ടൗണില്‍ ചുമട്ടുകാരനായി ജീവിതമാരംഭിച്ച കുഞ്ഞിമൂസയിലെ പ്രതിഭയെ കെണ്ടത്തിയത് കവിയും സംഗീതജ്ഞനുമായ എ. രാഘവന് മാസ്റ്ററാണ്. 35 വര്‍ഷം ആകാശവാണിയില്‍ തുടര്‍ച്ചയായി പരിപാടികള്‍ അവതരിപ്പിച്ചു. ജി. ശങ്കരക്കുറുപ്പ്, അക്കിത്തം, തിക്കോടിയന്, ശ്രീധരനുണ്ണി, പൂവച്ചല്‍ ഖാദര്‍, എസ്.വി. ഉസ്മാന് തുടങ്ങിയവരുടെ രചനകള്‍ക്ക് സംഗീത ആവിഷ്കാരം നല്കി. വിവിധ ഗാനശാഖകളില്‍ പ്രതിഭ തെളിയിച്ച കുഞ്ഞിമൂസ മാപ്പിളപ്പാട്ട് രംഗത്താണ് പ്രശസ്തനായത്.
മധുവര്‍ണ പൂവേല്ല, ദറജപ്പൂമോളേല്ല..., കതിര്‍കത്തും റസൂലിെൻറ..., ഏതാണീ ശൗക്കത്ത്, ഖല്‍ബാണ് ഫാത്തിമ തുടങ്ങിയ ഗാനങ്ങള്‍ എക്കാലത്തും ഹിറ്റായിരുന്നു. കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായി. തലശ്ശേരി മ്യൂസിക് ക്ലബ്, ജനത സംഗീതസഭ തുടങ്ങിയവയുടെ പ്രവര്‍ത്തകനായിരുന്നു.
കേരളത്തിലെ മാപ്പിളപ്പാട്ട് രംഗത്ത് നിറഞ്ഞുനില്ക്കവെ ബഹ്റൈനിലേക്ക് പോയ കുഞ്ഞിമൂസ ദീര്‍ഘകാലം പ്രവാസജീവിതവും നയിച്ചു.
ഭാര്യ: പരേതയായ നഫീസ. മക്കള്‍: ഗായകന് താജുദ്ദീന് വടകര, റംല, ഷാഹിദ, മഹ്സൂം, ഫസലു, റസിയ, സറീന, മുബീന. മരുമക്കള്‍: മുഹമ്മദ് വില്യാപ്പള്ളി, അബൂബക്കര്‍ പുതുപ്പണം, റംല, റഹീസ വടകര, മുഹമ്മദലി കൊയിലാണ്ടി കൊല്ലം, അബൂബക്കര്‍ കൊയിലാണ്ടി, ഉമ്മര്‍കുട്ടി കോട്ടക്കല്‍. സഹോദരങ്ങള്‍: ആയിശ, പരേതനായ അബ്ദുല്‍ ഖാദര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.