ഡാൻസിങ്​ ​പ്രൊഫസർ ഇനി മധ്യപ്രദേശിലെ മുൻസിപ്പൽ കോർപറേഷൻ അംബാസിഡർ VIDEO

വിധിഷ(മധ്യപ്രദേശ്​): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇൻറർനെറ്റിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു ഡാൻസ് വീഡിയോയിലെ നായകനാണ്​ 46കാരനായ പ്രൊഫസർ സഞ്​ജീവ്​ ശ്രീവാസ്​തവ. മധ്യപ്രദേശ്​ സ്വദേശിയായ സഞ്​ജീവ് ഒരു ലോക്കൽ കോളജിൽ ഇലക്​ട്രോണിക്​സ്​ അധ്യാപകനാണ്​​. 

ഒരു വിവാഹചടങ്ങിൽ പ​െങ്കടുത്ത്​ സഞ്​ജീവ്​ കളിച്ച ഡാൻസ്​ അപ്രതീക്ഷിതമായി വൈറലാവുകയായിരുന്നു. കഴിഞ്ഞ മൂന്ന്​ പതിറ്റാണ്ടുകളായി കടുത്ത ഗോവിന്ദ ആരാധകനായ സഞ്​ജീവ്,​ ഗോവിന്ദയുടെ സെ്റ്റപ്പുകളാണ്​ അതിമനോഹരമായി അവതരിപ്പിച്ചത്​.

ബോളിവുഡ്​ താരങ്ങളടക്കം വീഡിയോ പങ്കുവെച്ചതോടെ പ്രൊഫസർ പ്രശസ്​തിയുടെ കൊടുമുടിയിലെത്തി​. ഇലക്​ട്രോണിക്​ ​പ്രൊഫസറുടെ ഇലക്​ട്രിക്​ ഡാൻസിനെ കുറിച്ച്​ പറയു​േമ്പാൾ മധ്യപ്രദേശ്​ മുഖ്യമന്ത്രി ശിവരാജ്​ സിങ്​ ചൗഹാനും നൂറ്​ നാവായിരുന്നു. ഇതുകൊണ്ടും അവസാനിക്കാതെ മധ്യപ്രദേശ്​ സർക്കാർ സഞ്​ജീവക്ക്​ ഒരു ബഹുമതി കൂടിക്കൊടുത്തു. നിലവിൽ വിധിഷയിലെ മുൻസിപ്പൽ കോർപറേഷൻ അംബാസിഡറായാണ്​ പ്രൊഫസറെ നിയമിച്ചിരിക്കുന്നത്​.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ത​​​െൻറ ഫോൺ അടിക്കുന്നത്​ നിലച്ചിരിക്കുകയാണ്​. രാജ്യത്തി​​​െൻറ പലഭാഗത്തുനിന്നായി നിരവധി മാധ്യമപ്രവർത്തകരാണ്​ ഒരോ മിനിറ്റിലും വിളിച്ച്​ കൊണ്ടിരിക്കുന്നത്​. സഞ്​ജീവ്​ പറഞ്ഞു. ഒരു ബാല്യകാല സുഹൃത്താണ്​ സഞ്​ജീവയുടെ മാനേജറുടെ റോൾ ഇപ്പോൾ ഏറ്റെടുത്ത്​ കോളുകൾക്ക്​ ഉത്തരം പറയുന്നത്​. ഇപ്പോഴാണ്​ നടൻ സുനിൽ ഷെട്ടിയുടെ കോൾ വന്നത്​. ഒരു മണിക്കൂറിൽ ഇതുപോലെയുള്ള നൂറ്​ കണക്കിന്​ കോളുകളാണ്​ വരുന്നത്​. ഇത്​ കൈവിട്ട മട്ടാണ്​. സഞ്​ജീവ്​ ചിരിച്ച്​ കൊണ്ട്​ പറയുന്നു.

ഗോവിന്ദയും നീലവും അഭിനയിച്ച ഖുദ്​ഗർസ്​ എന്ന ചിത്രത്തിലെ ‘ആപ്​ കേ ആ ജാനെ സേ’ എന്ന ഗാനത്തിനായിരുന്നു പ്രൊഫസർ ചുവടുവെച്ചത്​. പാർട്​നർ എന്ന ചിത്രത്തിലെ ഗാനമായ ‘സോണി ദേ നഖ്​രേ’ക്കും ​പ്രൊഫസർ ചുവടുവെച്ചിരുന്നു.

Full View
Tags:    
News Summary - Madhya Pradesh Professor Internet's Dancing Uncle Has A New Role-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.