മീടൂ ആരോപ ണവിധേയനായ തമിഴ് ഗാനരചയിതാവ് വൈരമുത്തുവിനെ മണിരത്നത്തിന്റെ സ്വപ്ന സിനിമയായ പൊന്നിയൻ സെൽവത്തിൽ നിന്നും പുറത്താക്കിയതായി റിപ്പോർട്ട്. കൽക്കി കൃഷ്ണമൂർത്തിയുടെ ഇതേ പേരിലുള്ള നോവലാണ് മണിരത്നം സിനിമയാക്കുന്നത്.
എ.ആർ. റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ വൈരമുത്തുവിനെ സഹകരിപ്പിക്കുന്നത് വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു. കപിലനായിരിക്കും വൈരമുത്തുവിന് പകരം ഗാനരചന നിർവഹിക്കുക.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ഗായിക ചിന്മയി ശ്രീപദയാണ് മീടു കാമ്പയിെൻറ (സ്ത്രീകൾ നേരിട്ട ലൈംഗിക അതിക്രമം അവർതന്നെ തുറന്നുപറയുന്ന പ്രസ്ഥാനം) ചുവടുപിടിച്ച് വൈരമുത്തുവിൽ നിന്നുണ്ടായ ദുരനുഭവം ആദ്യമായി ലോകത്തെ അറിയിച്ചത്. ശേഷം പേര് വെളിപ്പെടുത്താത്ത കൂടുതൽ പേർ വൈരമുത്തുവിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു.
വിക്രം, ഐശ്വര്യ റായ്, കാർത്തി, ജയം രവി, ജയറാം, പ്രഭു, തൃഷ, ഐശ്വരി ലക്ഷ്മി തുടങ്ങി വമ്പൻ താരനിരയാണ് മണിരത്നം ചിത്രത്തിൽ അണിനിരക്കുന്നത്. അഭിനേതാവും രചയിതാവുമായ കുമാരവേൽ, മണിരത്നത്തിനൊപ്പം ചിത്രത്തിനായി തൂലിക ചലിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.