ന്യൂഡൽഹി: പാകിസ്താനി ഗായകനായ ആതിഫ് അസ്ലമിനെതിരെ ദാസ് ദേവ് എന്ന ചിത്രത്തിെൻറ നിർമാതാവ്. ചിത്രത്തിൽ ആതിഫ് ആലപിച്ച ‘സെഹ്മി ഹേ ധഡ്കൻ’ എന്ന ഗാനം സാമൂഹിക മാധ്യമങ്ങളിലൂടെ താരം പങ്ക് വെക്കുന്നില്ലെന്നാണ് നിർമാതാവ് സഞ്ജീവ് കുമാർ പറയുന്നത്.
ഫെബ്രുവരി 22ന് ഇറങ്ങിയ ഗാനം പ്രമോട്ട് ചെയ്യാമെന്ന് ആതിഫ് സമ്മതിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിെൻറ സാമൂഹ്യ മാധ്യമ പേജുകളിൽ ഇത് വരെ വന്നിട്ടില്ലെന്ന് നിർമാതാവ് ആരോപിക്കുന്നു. ശരത്ചന്ദ്ര ചാറ്റോപാദ്യായയുടെ ദേവ്ദാസ് എന്ന നോവലിെൻറ ദൃശ്യാവിഷ്കാരമാണ് ദാസ് ദേവ്. സുദീർ മിശ്രയാണ് സംവിധാനം. റിച്ച ചദ്ദ, അദിതി റാവു ഹൈദരി, രാഹുൽ ഭട്ട് എന്നിവരാണ് അഭിനേതാക്കൾ.
അതേസമയം സൽമാൻ ഖാൻ ചിത്രമായ ടൈഗർ സിന്ദാ ഹേയിലെ ദിൽ ദിയാ ഗല്ലാൻ എന്ന ഗാനം ആതിഫ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. 16 കോടി യൂട്യൂബ് കാഴ്ചക്കാരെയാണ് ഇതുവരെ ഗാനം സ്വന്തമാക്കിയത്. 2 കോടി ട്വിറ്റർ ഫോളോവേഴ്സുള്ള ആതിഫ് പാട്ട് പങ്കുവെക്കുക വഴി ചിത്രത്തിനും ഗാനത്തിനും മികച്ച പ്രമോഷൻ ലഭിച്ചേനെയെന്ന് നിർമാതാവ് പറയുന്നു.
The wait is finally over!#AtifAslam #Aadee #Aadeez #SalmanKhan #NewSong https://t.co/kLFWY5V77g
— Atif Aslam (@itsaadee) December 2, 2017
നേരത്തെ കേന്ദ്ര മന്ത്രിയായ ബാബുൾ സുപ്രിയോ പാകിസ്താൻ കലാകാരൻമാരെ ഇന്ത്യൻ ചിത്രങ്ങളിൽ ഉൾപെടുത്തുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സൊനാക്ഷി സിൻഹയുടെ വെൽകം ടു ന്യൂയോർക് എന്ന ചിത്രത്തിൽ നിന്നും പാകിസ്താനി ഗായകൻ റാഹത് ഫതേഹ് അലി ഖാൻ പാടിയ പാട്ട് നീക്കം ചെയ്യാനും ബാബുൾ ആഹ്വാനം ചെയ്തിരുന്നു. ഇതിനെ എതിർത്ത കുമാർ, തീവ്ര ഗ്രൂപ്പുകളാണ് ഇത്തരം പ്രസ്താവനകൾ നടത്തുകയെന്നും ഇത്തരം പ്രസ്താവനകൾ മന്ത്രി സ്ഥാനത്തിരിക്കുന്നയാൾ പറയാൻ പാടില്ലാത്തതാണെന്നും അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.