കൊൽക്കത്ത: റാണിഘട്ട് റെയിൽവേ പ്ലാറ്റ്ഫോമിെൻറ മുഷിഞ്ഞ വേഷത്തിൽ ‘ഏക് പ്യാർ കാ നഗ്മാ ഹെ’ എന്ന ഗാനമാലപിച്ച് സമൂഹ മാധ്യമങ്ങളിൽ വൈറലായ റാനു മരിയ മൊണ്ഡൽ എന്ന ഗായികക്ക് ബോളിവുഡ ് താരം സൽമാൻ ഖാൻ വീട് വാഗ്ദാനം ചെയ്തതായി റിപ്പോർട്ട്.
55 ലക്ഷം വിലമതിക്കുന്ന വീടാണ് സൽമാൻ ഖാൻ സമ്മ ാനിക്കുന്നത്. ഡബാങ് -3 എന്ന തെൻറ പുതിയ ചിത്രത്തിൽ റാനുവിനെ കൊണ്ട് പാടിക്കാൻ സൽമാൻ ഖാൻ ഉദ്ദേശിക്കുന്നുവെ ന്നും റിപ്പോർട്ടുണ്ട്. അതേസമയം വാർത്തകൾ നടൻ സ്ഥിരീകരിച്ചിട്ടില്ല.
ലത മങ്കേഷ്കർ പാടി അനശ്വരമാക്കിയ സൂപ്പർ ഹിറ്റ് ഗാനം റെയിൽവേ പ്ലാറ്റ്ഫോമിൽ അലസമായിരുന്ന് റാനു മൊണ്ഡൽ അതേ ഭാവതീവ്രതയിൽ പാടി ഫലിപ്പിക്കുന്നത് ഇൻറർനെറ്റിൽ അമ്പരപ്പിക്കുന്ന രീതിയിലാണ് വൈറലായത്. ഇത് മാധ്യമങ്ങളിൽ അതീവ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്യപ്പെട്ടു.
റാനു മരിയ മൊണ്ഡലിനെ പ്രശസ്ത ഗായകനും സംഗീത സംവിധായകനും നടനുമായ ഹിമേഷ് രേഷ്മിയ സിനിമയിൽ പാടിച്ചതും വാർത്തയിലിടം നേടിയിരുന്നു. മുംബൈയിലെ പ്രശസ്തമായ റെക്കോഡിങ് സ്റ്റുഡിയോയിൽ എല്ലാവിധ സജ്ജീകരണങ്ങൾക്കും നടുവിൽ റാനു ഗാനമാലപിക്കുന്ന വിഡിയോ ഹിമേഷ് രേഷമിയ ഇൻസ്റ്റാഗ്രാമിലൂടെ പങ്ക് വെച്ചിരുന്നു. തെരുവുപാട്ടുകാരിയിൽനിന്ന് ബോളിവുഡ് പിന്നണിഗായികയായി അതിശയിപ്പിക്കുന്നൊരു വേഷപ്പകർച്ച.
ഹാപ്പി ഹാർഡി ആൻഡ് ഹീർ‘ എന്ന തെൻറ പുതിയ സിനിമയിലേക്കുള്ള ‘തേരീ മേരി കഹാനി’ എന്നു തുടങ്ങുന്ന ഗാനമായിരുന്നു ഹിമേഷ് റാനുവിനെക്കൊണ്ട് പാടിച്ചത്. ഈ പാട്ടും ഒരുദിവസം കൊണ്ടുതന്നെ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു.
26കാരനായ എൻജിനീയർ അതീന്ദ്ര ചൗധരിയാണ് റാണാഘട്ട് റെയിൽവേ പ്ലാറ്റ്േഫാമിൽനിന്ന് ആ പാട്ട് വിഡിയോയിൽ പകർത്തി അവരുടെ ജീവിതം തന്നെ മാറ്റിമറിച്ചത്. ജൂലൈ 23ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയത ആ രണ്ടര മിനിറ്റ് വിഡിയോ ഒരാഴ്ചക്കകം 20 ലക്ഷം പേരാണ് കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.