തമിഴിലെ മുൻനിര താരം തൃഷയാണ് ഇന്ന് റിലീസായ നിവിൻ പോളി ചിത്രം ഹേയ് ജൂഡിലെ നായിക. ജൂഡിൽ നായികയായി തിളങ്ങിയ തൃഷക്ക് ശബ്ദം നൽകിയിരിക്കുന്നത് മലയാളികളുടെ പ്രിയ ഗായിക സയനോര ഫിലിപ്പാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെ സയനോര തന്നെയാണ് വിവരം പുറത്ത് വിട്ടത്.
തെൻറ ശബ്ദം തെന്നിന്ത്യൻ നായികക്ക് വേണ്ടി പരീക്ഷിച്ച് നോക്കാൻ തയ്യാറായ സംവിധായകൻ ശ്യാമപ്രസാദിന് നന്ദി അറിയിച്ച ഗായിക സയനോര, ചിത്രത്തിൽ രണ്ട് ഗാനങ്ങളും ആലപിച്ചിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിെൻറ പൂർണ്ണരൂപം
ഒരു ചെറിയ വിശേഷം പറയാനുണ്ട്. ചെറുതല്ല. ഇമ്മിണി വെല്യ വിശേഷം തന്നെ. നാളെ റിലീസ് ആകാൻ പോകുന്ന Nivin Pauly ചിത്രം "ഹേ ജൂഡി"ലെ തൃഷയുടെ ശബ്ദം ശരിക്കും കേട്ടു നോക്കണേ! അത് ഞമ്മന്റേതാ.. ഞമ്മന്റേതാ..
തെന്നിന്ത്യൻ നായിക തൃഷയ്ക്ക് വേണ്ടി എന്റെ ശബ്ദത്തെ പരീക്ഷിച്ചു നോക്കാൻ തയ്യാറായ Shyamaprasad Rajagopal സർ ന് ഒരു പാട് താങ്ക്സ് !ഈ ഡബ്ബിങ്ങിന് മുഴുനീളം കൂടെ ഇരുന്നു ഡയലോഗ് റെൻഡറിങ് നു സഹായിച്ച അമൃതക്കും,അജയിനും,ഷിജിത്തിനും , അനുബിനും ! ആദ്യമായ് ഡബ് ചെയ്ത ഷോർട്ട് ഫിലിം "റാബിറ്റ് ഹോൾ" ന്റെ സംവിധായിക സൗ സദാനന്ദനും... really not able to hold back my happiness! Excited to be a part of this superb crew.Sang 2 wonderful songs for my dear ouseppachan sir too.
Humbled,blessed.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.