ചെന്നൈ: ഗാനരചയിതാവും കവിയുമായ വൈരമുത്തുവിനെതിരെ നിയമപരമായി നടപടി സ്വീകരിക്കുന്നതു സംബന്ധിച്ച് തെൻറ അഭിഭാഷകരുമായി കൂടിയാേലാചിച്ച് തീരുമാനിക്കുമെന്ന് പിന്നണിഗായിക ചിന്മയി ശ്രീപാദ. ശനിയാഴ്ച ചെന്നൈ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കവെയാണ് ചിന്മയി ഇക്കാര്യമറിയിച്ചത്.
വൈരമുത്തു ലൈംഗികചൂഷണ മനോഭാവത്തോടെ അപമര്യാദയായി പെരുമാറിയെന്നും എതിർത്താൽ തെൻറ കരിയർ നശിപ്പിച്ചുകളയുമെന്ന് ഭീഷണിെപ്പടുത്തിയതായുമാണ് മീ ടൂ കാമ്പയിെൻറ ഭാഗമായി പിന്നണിഗായിക ചിന്മയി ആരോപിച്ചത്. തെൻറ പ്രശസ്തിക്കും രാഷ്ട്രീയ കാരണങ്ങളാലുമാണ് ൈവരമുത്തുവിനെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന പ്രചാരണത്തെ ചിന്മയി തള്ളി.
വർഷങ്ങൾക്കുമുമ്പ് നടന്ന സംഭവത്തിന് തെളിവുകൾ ചോദിക്കുന്നത് ശരിയല്ല. അന്നത്തെ സാഹചര്യത്തിൽ തനിക്ക് പരാതിപ്പെടാൻ ധൈര്യമുണ്ടായിരുന്നില്ല. എന്നാലിപ്പോൾ ലൈംഗികചൂഷണം സംബന്ധിച്ച് പരാതികൾ വെളിെപ്പടുത്താനുള്ള സാഹചര്യം സമൂഹത്തിൽ രൂപപ്പെട്ടിരിക്കുന്നു. തെൻറ വിവാഹത്തിന് വൈരമുത്തുവിനെ ക്ഷണിച്ചിരുന്നുവല്ലോ എന്നാണ് പലരും ചോദിക്കുന്നത്. എല്ലാവരെയും ക്ഷണിച്ചതിനുശേഷം ൈവരമുത്തുവിനെ മാത്രം ക്ഷണിക്കാതിരുന്നാൽ അതിന് വിശദീകരണം നൽകേണ്ടിവരുമെന്നതിനാലാണ് ക്ഷണപത്രിക നൽകിയതെന്നും ചിന്മയി വ്യക്തമാക്കി.
അതിനിടെ, ചിന്മയിയോട് താൻ അപര്യാദയായി പെരുമാറിയിട്ടുണ്ടെന്നും തെൻറ ഭാഗത്തുനിന്നുണ്ടായ തെറ്റിന് മാപ്പുപറഞ്ഞിട്ടുണ്ടെന്നും സംഗീതസംവിധായകനായ രഘുദീക്ഷിത് വെളിപ്പെടുത്തി. ആരോപണവിധേയരായ വ്യക്തികൾ മൗനംവെടിഞ്ഞ് സംസാരിക്കണമെന്ന് കമൽഹാസൻ ആവശ്യെപ്പട്ടു. തിക്താനുഭവങ്ങൾ തുറന്നുപറയാൻ സ്ത്രീകൾ ധൈര്യമായി മുന്നോട്ടുവരണമെന്നും ഇവരെ പിന്തുണക്കണമെന്നും ഡി.എം.കെ നേതാവും രാജ്യസഭാംഗവുമായ കനിമൊഴി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.