ചെന്നൈ: റോയൽറ്റി പ്രശ്നവുമായി ബന്ധപ്പെട്ട് ഇടഞ്ഞിരുന്ന സംഗീതലോകത്തെ അതികായ രായ ഇളയരാജയും എസ്.പി. ബാലസുബ്രഹ്മണ്യവും ഏറെക്കാലത്തെ ഇടവേളക്കുശേഷം നേർക്കുനേ ർ കണ്ടുമുട്ടി. തമിഴ്നാട് മ്യൂസിക് അസോസിയേഷെൻറ ആഭിമുഖ്യത്തിൽ ജൂൺ രണ്ടിന് ഇളയ രാജയുടെ സംഗീതമേള അരങ്ങേറുന്നുണ്ട്. ഇതിൽ കെ.ജെ. യേശുദാസും എസ്.പി. ബാലസുബ്രഹ്മണ്യ വും പാടുന്നുണ്ട്.
കഴിഞ്ഞ ദിവസം ചെന്നൈയിൽ ഇതിെൻറ റിഹേഴ്സൽ വേളയിലാണ് ഇളയരാജയും എസ്.പി. ബാലസുബ്രഹ്മണ്യവും കണ്ടുമുട്ടിയത്. ഇരുവരും പരസ്പരം ആശ്ലേഷിച്ചാണ് ആഹ്ലാദം പങ്കിട്ടത്. താൻ പാടിയതും സംഗീതസംവിധാനം നിർവഹിച്ചതുമായ പാട്ടുകൾ സ്റ്റേജ്ഷോകളിലും ഗാനമേളകളിലും പണം വാങ്ങി ആലപിക്കുന്നപക്ഷം റോയൽറ്റിയടക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടികൾക്ക് വിധേയരാവേണ്ടിവരുമെന്നും ഇളയരാജ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനെതിരെ എസ്.പി ബാലസുബ്രഹ്മണ്യം ശക്തമായി പ്രതിഷേധിച്ചിരുന്നു.
#Ilayaraja - #SPB #RajathiRaja - Ilaiyaraaja Live in concert - #Coimbatore
— We Luv Coimbatore (@weluvcoimbatore) May 27, 2019
9th June 2019 Codissia Ground
Contact 9750742990 / 7373693571 for tickets#Ilaiyaraja pic.twitter.com/7tUoo21hQs
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.