തബലയുടെ താളലയത്തില്‍ ശിവകുമാര്‍

അടൂര്‍: സംഗീതോപകരണ നിര്‍മാണം സുകൃതമാക്കി ശിവന്‍കുട്ടി ആശാന്‍ എന്ന ശിവകുമാര്‍. 67 ാം വയസിലും കുടുംബം പോററാന്‍ തബലയും ഹാര്‍മോണിയവും ഇതരസംഗീത ഉപകരണങ്ങളും നിര്‍മ്മിച്ചും അവയുടെ അറ്റകുറ്റപണി നടത്തിയുമാണ്് ശിവന്‍കുട്ടിയാശാന്റെ ജീവിതം. ഒപ്പം സഹായത്തിന്്് ഭാര്യ ശ്രീദേവിയുമുണ്ട്. അടൂര്‍ മേലൂട് കളീക്കല്‍ വീട്ടില്‍ ശിവകുമാര്‍ സംഗീതജ്ഞനായിരുന്ന പഴകുളം നാണുഭാഗവതരുടെ മകനാണ്. തബല, മ്യദംഗം എന്നിവപഠിച്ച് അനുജന്‍ അടൂര്‍ ബാലനുമായി ചേര്‍ന്ന് ശിവകുമാര്‍ നവകേരളകലാസമിതി രൂപീകരിച്ച് പ്രവര്‍ത്തിച്ചു. കെ.പി,എസി.യിലും കെ.എസ്.ജോര്‍ജ്ജിന്റെ പരിപാടികളിലും തബലവായിച്ച് പേരും പെരുമയും നേടി. ഹിന്ദുസ്ഥാനിയിലെ ശോകരാഗങ്ങള്‍ തബലനിര്‍മ്മാണത്തിനിടയിലും ഇന്നും ആമനസില്‍ അലയടിക്കുന്നുണ്ട്. പി.എസ്.സിയുടെ അഡ്വയ്‌സ് മെമ്മോ ലഭിച്ചിട്ടും നിയമനമായില്ല. 40-ാം വയസിലാണ് സംഗീതകോളേജില്‍ മ്യൂസിക്ക് ഇന്‍സ്ട്രക്ടറായി പി.എസ്.സിയുടെ അഡ്വയ്‌സ്‌മെമ്മോ ലഭിച്ചത്. എന്നാല്‍ നിയമനം ലഭിച്ചില്ല. വര്‍ഷങ്ങള്‍ ഈ ഉത്തരവുമായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി അവസാനം അഡ്വയ്‌സ്‌മെമ്മോ ഫ്രെയിംചെയ്ത് സ്വന്തം സംഗീതപുരയില്‍ സൂക്ഷിച്ചിരിക്കുകയാണ് ശിവകുമാര്‍. പെന്‍ഷനോ മററ് സര്‍ക്കാര്‍ ആനുകൂല്യങ്ങളോ ആശാന് ലഭിക്കുന്നില്ല. തബലവാദനത്തില്‍ ഉയരത്തില്‍ എത്തുമെന്ന് ആശിച്ചിരുന്ന മകന്‍ സ്വാമിനാഥന്റെ അകാലനിര്യാണം ശിവകുമാറിനും ഭാര്യക്കും ഏറ്റ കനത്ത ആഘാധമായിരുന്നു. 2008 ഡിസംബര്‍ 21നാണ് വീട്ടിലേക്കു നടന്നുവരുംവഴി സ്വാമിനാഥന്് പാമ്പു കടിയേറ്റത്. ചികിത്സയിലിരിക്കെ ഡിസംബര്‍ 25ന് സ്വാമിനാഥന്‍ മരിച്ചു. മകള്‍ വീണ ഐ.ടി.ഐയും പോളിടെക്‌നിക് ഡിപ്ലോമയും കരസ്ഥമാക്കി. വീണയും തബലവാദനത്തില്‍ പ്രാവീണ്യയാണ്. ഒരു വര്‍ഷം മുമ്പ് വിവാഹിതയായി. വീണയുടെ ഭര്‍ത്താവ് കൃഷ്ണലാല്‍. 


 

Tags:    
News Summary - thabala sivakumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.