ലോസ് ആഞ്ജലസ്: അമേരിക്കൻ നാടോടി സംഗീത ഇതിഹാസം ഡോൺ വില്യംസ്(78) അന്തരിച്ചു. ‘ജൻറൽ ജയൻറ്’ എന്ന വിളിപ്പേരുള്ള ഡോൺ വില്യംസ് വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ആശുപത്രിയിലായിരുന്നു. ലോകത്തെ ഒന്നടങ്കം ആവേശഭരിതമാക്കിയ ‘െഎ ബിലീവ് ഇൻ യു’, ‘ടൽസാ ടൈം’, ‘േലാഡ് െഎ ഹോപ്പ് ദിസ് ഡെ ഇൗസ് ഗുഡ്’ തുടങ്ങിയ ഗാനങ്ങൾക്ക് ശബ്ദമാധുര്യം നൽകിയത് ഡോൺ വില്യംസായിരുന്നു. 1973ലെ ‘ദ ഷെൽട്ടർ ഒാഫ് യുവർ െഎസ്’ എന്ന പാട്ടിലൂടെയായിരുന്നു സംഗീതലോകത്തേക്കുള്ള തുടക്കം. പിന്നീട് നിരവധി ഹിറ്റു പാട്ടുകൾ ഡോൺ വില്യംസ് പുറത്തിറക്കി. 2014ൽ ‘റിഫ്ലക്ഷൻ’ എന്ന ആൽബമായിരുന്നു അവസാനത്തേത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.