തിരുവനന്തപുരം: ലക്ഷ്മി ഇല്ലാത്ത ലോകത്ത് മകളെ തനിച്ചാക്കാൻ ബാലുവിനാകില്ല. 22ാം വയസ്സിൽ ഒപ്പം കൂട്ടിയവളെ വെൻറിലേറ്ററിലെ മരവിപ്പിൽ ഉപേക്ഷിച്ച് ജാനിക്ക് (േതജ്വസിനി ബാല) പിറകെ ബാലുവും പോയി. അല്ലെങ്കിലും 16 കൊല്ലം കാത്തിരുന്ന് കിട്ടിയവളെ ഒറ്റക്ക് വിടാൻ ഏതച്ഛനാണ് കഴിയുക. പ്രിയപ്പെട്ടവെൻറ വേർപാട് അറിയാതെ ആശുപത്രി കിടക്കയിലാണ് ഭാര്യ ലക്ഷ്മി. മകൾ തേജസ്വിനിയുടെ വിയോഗമറിഞ്ഞ് അബോധാവസ്ഥയിലായ ആ ഹൃദയത്തിന് ബാലഭാസ്കറിെൻറ നഷ്ടം താങ്ങാനാകുമോയെന്ന ചോദ്യത്തോട് ഡോക്ടർമാർക്കുപോലും ഉത്തരമില്ല.കാരണം ലക്ഷ്മിയുടെ ഹൃദയതാളമായിരുന്നു ബാലു.
യൂനിവേഴ്സിറ്റി കോളജിലെ പഠനകാലത്താണ് ബാലഭാസ്കർ ലക്ഷ്മിയെ പരിചയപ്പെടുന്നത്. സംഗീതത്തെപ്പോലെ ‘ലക്ഷ്മി’ എന്ന പേരിനെയും അന്ന് ബാലു ഏറെ പ്രണയിച്ചു. സസ്യഭുക്കായ പെൺകുട്ടിയെ മാത്രമേ കല്യാണം കഴിക്കൂവെന്ന നിർബന്ധവുമുണ്ടായിരുന്നു. ബാലുവിെൻറ ഇഷ്ടങ്ങൾ മനസ്സിലാക്കിയ കൂട്ടുകാരൻ ജോയി തമലമാണ് ഹിന്ദി എം.എക്ക് ചേരാനെത്തിയ ലക്ഷ്മിയെ പരിചയപ്പെടുത്തുന്നത്. ആദ്യ കൂട്ടിക്കാഴ്ചയിൽ ബാലു ലക്ഷ്മിയോട് ചോദിച്ചത് ചിക്കനും മീനും കഴിക്കുമോ എന്നായിരുന്നു. ഇല്ലെന്ന് മറുപടി കിട്ടിയതോടെ മൂന്നാം ദിവസം ബാലു ലക്ഷ്മിയെ ജീവിതത്തിലേക്ക് ക്ഷണിച്ചു.
പക്ഷേ സംഗീതപാരമ്പര്യമില്ലാത്ത ലക്ഷ്മിക്ക് സമ്മതം മൂളാൻ വേണ്ടിവന്നത് ഒന്നരവർഷമായിരുന്നു. പ്രണയകാലത്ത് ലക്ഷ്മിക്ക് സമര്‍പ്പിച്ച് ബാലു പാടിയ ‘ആരു നീ എന്നോമലേ’ എന്ന പാട്ട് കാമ്പസ് ഹിറ്റുകളിലൊന്നായിരുന്നു. വീട്ടുകാർ ബന്ധം എതിർത്തതോടെ പഠനം പൂർത്തിയാക്കുന്നതിന് മുമ്പുതന്നെ വിവാഹിതരായി. അന്നുമുതല്‍ 18 വര്‍ഷം ബാലഭാസ്കറിെൻറ ജീവിതത്തിെൻറ ഈണമായിരുന്നു ലക്ഷ്മി. ലോകമറിയുന്ന വയലിനിസ്റ്റായി ബാലു പ്രശസ്തിയിലേക്കുയരുമ്പോള്‍ നിഴലായി ഒപ്പം നിന്നു. ഒരിക്കല്‍പോലും ശ്രുതി തെറ്റാത്ത പ്രണയജീവിതത്തില്‍ ഒരു സങ്കടം മാത്രമേയുണ്ടായിരുന്നുള്ളു.
16 വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ മകള്‍ തേജസ്വിനിയെത്തിയതോടെ അത് മാറി. തെൻറ നിർബന്ധത്തിന് വഴങ്ങി വീട്ടുകാരുടെ ഇഷ്ടമില്ലാതെ തന്നോടൊപ്പം ഇറങ്ങിവന്നവളോടുള്ള പ്രായശ്ചിത്തമായി അഞ്ചുതവണകൂടി ബാലഭാസ്കർ ലക്ഷ്മിയെ കല്യാണം കഴിച്ചു. തിരുവല്ലം പരശുരാമക്ഷേത്രം, ശംഖുംമുഖം ദേവീക്ഷേത്രം, മൂകാംബിക ഉൾപ്പെടെയുള്ള അഞ്ചു ക്ഷേത്രങ്ങളിൽെവച്ചാണ് വീട്ടുകാർക്ക് മുമ്പിൽ ബാലഭാസ്കർ വീണ്ടും ലക്ഷ്മിക്ക് മിന്നുചാർത്തിയത്. ആ അഞ്ച് കെട്ടുകളാണ് ചൊവ്വാഴ്ച പുലർച്ചെ പൊട്ടിച്ചെറിയപ്പെട്ടത്. ലക്ഷ്മി തനിച്ചാണ്, ബാലുവിെൻറ ഇനിയൊരു പുനർജന്മം കാത്ത്...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.