പ്രമുഖരെ പിന്തള്ളി യൂട്യൂബിൽ ഏറ്റവും കൂടുതൽ കാഴ്​ചക്കാരുള്ള രണ്ടാമത്തെ ഗായികയായി നേഹ കക്കർ

ന്യൂഡൽഹി: ഇന്ത്യൻ സംഗീത ലോകത്ത്​ പുതുതരംഗം സൃഷ്​ടിച്ച ഗായികമാരിൽ ഒരാളാണ്​ നേഹ കക്കർ. ത​​െൻറ ഗാനങ്ങളിലൂടെ ലോകമെമ്പാടും കോടിക്കണക്കിന്​ ആരാധകരെ സമ്പാദിച്ച നേഹ കഴിഞ്ഞ ദിവസം ത​​െൻറ സംഗീത യാത്രയിലെ വലിയൊരു നേട്ടം സ്വന്തമാക്കി. 2019ൽ യൂടൂബിൽ ഏറ്റവും കൂടുതൽ കാഴ്​ചക്കാരെയുണ്ടാക്കിയ രണ്ടാമത്തെ ഗായികയായി നേഹ മാറി. അരിയാന ​ഗ്രാൻഡെ, ബില്ലി എലിഷ്​, സെലീന ഗോമസ്​ എന്നീ പ്രമുഖരെ പിന്തള്ളിയാണ്​ നേഹ രണ്ടാം സ്​ഥാനത്തെത്തിയത്​. 

അമേരിക്കൻ റാപ്പറായ കാർഡി ബിയാണ്​ 480 കോടി കാഴ്​ചക്കാരുമായി പട്ടികയിൽ ഒന്നാമതെത്തിയത്​. നേഹ കക്കറി​​െൻറ മ്യൂസിക്​ വീഡിയോകൾക്ക്​ ​ 450 കോടി കാഴ്​ചക്കാരെ നേടാനായി. നേഹയുടെ ഗാനങ്ങൾക്ക്​ വമ്പൻ സ്വീകരണമാണ്​ യൂട്യൂബിൽ ലഭിക്കുന്നത്​. അവരുടെ ഏറ്റവും പുതിയ ഗാനമായ ‘ഗോവ ബീച്ച്​’ എന്ന ഗാനത്തിന്​ മാത്രം 178 ദശലക്ഷം കാഴ്​ചക്കാരെ ലഭിച്ചു. 

പട്ടികയുടെ സ്​ക്രീൻഷോട്ട്​ സമുഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവെച്ച നേഹ പിന്തുണച്ച എല്ലാ ആരാധകർക്കും നന്ദി അറിയിച്ചു. കാരോൾ ജി (420 കോടി), ബ്ലാക്​ പിങ്ക്​ (400 കോടി), അരിയാന ഗ്രാൻഡെ (370 കോടി) എന്നിവരാണ്​ ആദ്യ അഞ്ച്​ സ്​ഥാനങ്ങളിലെത്തിയത്​. 250 കോടി കാഴ്​ചക്കാരുമായി സെലീന ഗോമസ്​ 10ാം സ്​ഥാനത്താണ്​.   


 

Tags:    
News Summary - Neha Kakkar Become The Second-most Viewed Female Artist Globally- music

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.