സിനിമപ്പാട്ടുകൾ കേൾക്കാനുള്ളവ മാത്രമല്ല എന്ന് ആരെങ്കിലും പറഞ്ഞാൽ, “ശരിയാ അവ പാട ി നടക്കാനും കൂടി ഉള്ളതാ’’ എന്ന് മറുപടിപറയുന്ന ഒരു തലമുറ ഉണ്ടായിരുന്നു. സ്വീകരണ മുറ ികളിൽ ടെലിവിഷൻ സ്ഥിരാംഗമായ ശേഷം ‘‘ശരിയാ, അത് കാണാനുള്ളതും കൂടിയാ’’ എന്നൊരു ഭേദഗത ി ആ ഉത്തരത്തിനു വന്നു ചേർന്നു. സിനിമയിലെ പാട്ടുസീനിലേക്ക് മാത്രമായി രംഗങ്ങളെല്ലാം ഏകീകരിക്കുന്നതിനും മുമ്പ് ഓരോ പാട്ടിനും ഓരോരുത്തരുടെ ഓർമയിലും പൂരകമായി നിന്നത് അ വനവെൻറ പരിസരങ്ങളുമായി ബന്ധപ്പെട്ട വ്യത്യസ്തമായ ജീവിത ചിത്രങ്ങളായിരുന്നു.
< p>‘ഒരു കൊട്ട പൊന്നുണ്ടല്ലോപാട്ടിനു പിന്നിലെ പണവ്യവസ്ഥയെക്കുറിച്ചുള ്ള അറിവില്ലാത്ത കുട്ടിത്തം കുറിക്കല്യാണത്തെ അത്യാഹ്ലാദത്തോടെ കാത്തിരുന്നു. അതിന് ര ണ്ട് കാരണങ്ങളുണ്ടായിരുന്നു. വൈകുന്നേരം നാലു മണിയോടെ ഒഴുകിവരുന്ന കോളാമ്പിപ്പാട്ടാ യിരുന്നു അതിൽ പ്രധാനം. പാട്ടിനൊപ്പം അച്ഛെൻറ കോന്തലയ്ക്കൽ കയറിയിരുന്ന് വന്നെത്തു മെന്നുറപ്പുള്ള നെയ്യപ്പമാണ് രണ്ടാമത്തെ ഇഷ്ടം. കേട്ട പാട്ടുകൾ പൂർണമായും പാട്ടിലാക്കി വിലക്കുകളില്ലാതെ പാടി നടന്നു. ആരെഴുതിയ പാട്ടെന്നോ പാടിയതാരെന്നോ എന്തിനുവേണ്ടി നിർമിച്ചവ എന്നോ ഒരറിവുമില്ലാതെയാണ് പാട്ടിനു കാതോർത്തത്. സിനിമകൊട്ടകകൾ കണ്ടിട്ടില്ലാതിരുന്ന ഗ്രാമീണ പെൺകുട്ടിക്ക് പാട്ടിെൻറ ഉറവിടം കോളാമ്പിയായിരുന്നു.
വേനൽക്കാല സായന്തനങ്ങൾ പാട്ടിലൂടെ ഓർമിപ്പിച്ചത് ഏതോ മനുഷ്യെൻറ വറുതിയുടെ വിളംബരമായിരുന്നു. പുര കെട്ടി മേയലുമായി ബന്ധപ്പെട്ട് ഞാൻ കഴിക്കുന്ന കുറിക്കല്യാണത്തിലേക്ക് താങ്കളെയും സാദരം ക്ഷണിക്കുന്നു എന്ന് ഒരുതരം കല്യാണക്കുറി, ‘മകളുടെ വിവാഹവുമായി ബന്ധപ്പെട്ട്’ എന്നത് മറ്റൊരു തരം. ഇങ്ങനെ വിശേഷങ്ങളൊന്നുമില്ലെങ്കിലും കിട്ടാനുള്ളത് പിരിച്ചെടുക്കുന്ന വേറൊരിനം. ഇതിനും പുറെമ കച്ചവടക്കാർ ദീപാവലിക്കും മറ്റും പറ്റു പിരിച്ചെടുക്കുന്ന കുറ്റിപ്പിരിവ്.
എല്ലാതരം കല്യാണങ്ങൾക്കുമുള്ള അച്ച് പ്രസിൽ റെഡിയായിരിക്കും. ആളുടെ പേരും തീയതിയും മാറ്റി കല്യാണക്കാരൻ ഹിന്ദുവാണെങ്കിൽ മുകളിൽ ‘ശ്രീ ക്ഷണപത്രം ‘ എന്നും മുസ്ലിമാണെങ്കിൽ ‘ബി, ഉതവിയാൽ ‘ എന്നും ചേർക്കണം. ഏതുതരം കുറിക്കല്യാണമായാലും നാലു മണി മുതൽ കോളാമ്പിയിലൂടെ പാട്ട് ഒഴുകിവരും. ആദ്യത്തെ പാട്ട് ‘ഒരു കൊട്ട പൊന്നുണ്ടല്ലോ മിന്നുണ്ടല്ലോ മേനി നിറയെ’ തന്നെ.
വർക്കത്തുള്ളൊരു കൈ ആദ്യ സംഖ്യയുമായി കുറ്റിക്കാരെത്തണേ എന്ന് കുറിക്കല്യാണക്കാരനെപ്പോലെ കമ്പിക്കലെഴുത്തുകാരും പ്രാർഥിക്കും. കാരണം, പാട്ടിൽ പറഞ്ഞപോലെ പെൺമക്കളെ വിവാഹം ചെയ്യുമ്പോൾ മേനി നിറയെ പൊന്നും മിന്നും അണിയിക്കാനോ പുര കെട്ടി മേയാനോ വലിയ പണച്ചെലവുള്ള മറ്റെന്തെങ്കിലും അത്യാവശ്യങ്ങളുടെ നിവൃത്തിക്കോ വേണ്ടിയുള്ള ഗൃഹനാഥെൻറ നെട്ടോട്ടമാണല്ലോ കുറിക്കല്യാണം
കുട്ടിക്കാലവും പിന്നിട്ട് കുറിക്കല്യാണവും നാടുനീങ്ങി. ഗ്രാമം നഗരമായി വളർന്ന് സിനിമശാലകൾ ഓഡിറ്റോറിയങ്ങളായി മാറുകയും അവ പിന്നീട് സിനി മാളുകളായി രൂപാന്തരീകരണം നടത്തുകയും ചെയ്തിട്ടും ഒരു കൊട്ട പൊന്നും മിന്നും കാലഹരണപ്പെട്ടില്ല. മാത്രമല്ല, ഒപ്പനപ്പാട്ടുകളുടെ ശബ്ദം അൽപം ‘നേസൽ’ ആയിരിക്കണമെന്നൊരലിഖിത നിയമം മലബാർ പ്രദേശത്തെങ്കിലും പ്രചരിക്കുകയും ചെയ്തു. ഒപ്പന പാടുന്ന പെൺകുട്ടികളെല്ലാം ശ്രമപ്പെട്ട് ശ്വാസനാളമടച്ച് കള്ളത്തൊണ്ടയിൽ കൊരലുപരത്തി ഒപ്പനപാടിയത് എൽ.ആർ. ഈശ്വരി എന്നറിയപ്പെട്ട ലൂർദ് രാജേശ്വരിയെ അനുകരിച്ചായിരുന്നു.
1964ൽ കുട്ടിക്കുപ്പായം എന്ന സിനിമക്കുവേണ്ടി ടി.ഇ. വാസുദേവൻ എന്ന പ്രൊഡ്യൂസർ എൽ.ആർ. ഈശ്വരിയെ മലയാളിക്ക് പരിചയപ്പെടുത്തി. ‘ഒരു കൊട്ട പൊന്നുണ്ടല്ലോ’ എന്ന ആദ്യഗാനം മലയാളത്തിലെ എക്കാലത്തെയും പൊന്നായി മിന്നിത്തിളങ്ങി. പിന്നീടങ്ങോട്ട് മാപ്പിളപ്പാട്ടിെൻറ ഈണങ്ങൾക്കെല്ലാമുള്ള ശബ്ദമായി ഈശ്വരി സ്ഥിരപ്പെട്ടു. പി. ഭാസ്കരൻ^ബാബുരാജ്-ഈശ്വരി ടീം അനശ്വരമാക്കിയ പാട്ടുകളാണ്
ഉമ്മയ്ക്കും ബാപ്പയ്ക്കും ആയിരമായിരം ഉമ്മയും കൊണ്ടിങ്ങു വരുമല്ലോ, പുള്ളിമാനല്ല മയിലല്ല (കുട്ടിക്കുപ്പായം), മധുരപ്പൂവനപ്പുതുമലർകൊടി (കുപ്പിവള ) തുടങ്ങിയ ഹിറ്റ് ഗാനങ്ങൾ. കല്യാണ വീടുകളിൽ കോളാമ്പി പാടിയ കാലത്തോളം സുബൈദ എന്ന ചിത്രത്തിലെ ‘ഒരു കുടുക്ക പൊന്നു തരാം’, ‘ഈ ചിരിയും ചിരിയല്ല’ എന്നീ പാട്ടുകൾ മലബാറിലെ ഗ്രാമഗ്രാമാന്തരം ചടുലതാളത്തിൽ സഞ്ചരിച്ചു.
ജെമിനി സ്റ്റുഡിയോയിലെ കോറസ് ഗായികയായിരുന്ന നിർമലയുടെ മകളായ രാജേശ്വരിയുടെ അരങ്ങേറ്റം മനോഹര എന്ന ചിത്രത്തിലെ ‘ഇമ്പനില്ലാതെ’ എന്ന ഗാനത്തിന് കോറസ് പാടിക്കൊണ്ടായിരുന്നു. പക്ഷേ, നല്ലിടത്ത് സംബന്ധം എന്ന സിനിമയിലൂടെയാണ് ഈശ്വരി പിന്നണി ഗാനരംഗത്ത് സ്ഥിരപ്പെട്ടത്. ഒരു പാട്ട് പാടുവാൻ വന്നവൾ നീ സഖി ഒരായിരം പാട്ടുപാടിയാലും എന്ന ലളിത ഗാനത്തിലെ വരികളിൽ പറഞ്ഞപോലെ ഒരു പാട്ടു പാടുവാൻ വന്ന ഈശ്വരി നാലു പാട്ടുകൾ പാടിയാണ് മടങ്ങിയത്.
ശബ്ദത്തിലെ തീവ്രതയും ചടുലതയും പ്രേക്ഷകർ സ്വീകരിച്ചതുകൊണ്ടാവാം മലയാളത്തിലെ ഒന്നാമത്തെ എ സർട്ടിഫിക്കറ്റ് സിനിമയായ കല്യാണരാത്രി എന്ന പടത്തിൽ ‘ചിലമ്പൊലി’, ‘വൺ റ്റു ത്രീ ഫോർ’ എന്നീ രണ്ടു പാട്ടുകളും കാബറേ എന്ന ചിത്രത്തിലെ ‘ദേവദാസിയല്ല ഞാൻ’ എന്ന പാട്ടും ഈശ്വരിയെക്കൊണ്ടാണ് പാടിച്ചത്. 1973 ലെ ലേഡീസ് ഹോസ്റ്റൽ എന്ന ഹരിഹരൻ ചിത്രത്തിലെ ചിത്രവർണക്കൊടികളുയർത്തി എന്ന ഇക്കിളിപ്പാട്ടും 1978ൽ നിരോധിച്ച ഒട്ടകം എന്ന സിനിമയിലെ നാടൻപാട്ടു രീതിയിലുള്ള ‘ആറ്റിൻകര നിന്നും കുറവൻ പുല്ലാങ്കുഴലൂതി’ എന്ന് തുടങ്ങുന്ന ജലക്രീഡയുടെ തൽസമയ വിവരണമെന്ന് തോന്നിപ്പിക്കുന്ന പാട്ടിലെ ത്രസിപ്പിക്കുന്ന സ്ത്രീ ശബ്ദവും ഈശ്വരിയുെടതാണ്.
മറ്റേതോ സിനിമയിലെ ഒരാദിവാസി നൃത്തത്തിെൻറ റീമിക്സ് പോലെയാണ് ഈ ഗാനരംഗത്തിെൻറ ചിത്രീകരണം. ഇതേ സിനിമയിലെ മുത്തം തേടും മോഹങ്ങൾ എന്ന പാട്ടും ഈശ്വരിയാണ് പാടിയത്. കാമുക സമാഗമം കൊതിച്ച പ്രണയിനികളെല്ലാം ഒരു കാലത്ത്
‘അയല വറുത്തതുണ്ട്
കരിമീൻ പൊരിച്ചതുണ്ട്
കൊടമ്പുളി ഇട്ടു വച്ച
നല്ല ചെമ്മീൻ കറിയുണ്ട്’ എന്ന് കൊതിപ്പിച്ചു പാടി ആകർഷിച്ചത് വേനലിൽ ഒരു മഴ എന്ന സിനിമയിലെ ചടുല വൈശികതയുള്ള ഈശ്വരീ ശബ്ദത്തെ മുൻനിർത്തിയാണ്.
രക്തം തിളപ്പിക്കുന്ന പതിവു ദ്രുതതാളത്തിൽ നിന്ന് വ്യത്യസ്തമായി അർച്ചന എന്ന ചിത്രത്തിൽ ഓമനപ്പാട്ടുമായി ‘നഗരമേ നന്ദി’ (1967)എന്ന ചിത്രത്തിൽ ‘ലില്ലിപ്പൂവിൽക്കും പെണ്ണാളുകൾ’ ഭാഗ്യമുദ്ര (1968)യിൽ ‘പേരാറും പെരിയാറും, പാതിരാപ്പാട്ടിലെ (1967) ‘പൂമാലകൾ’ തുടങ്ങിയ പാട്ടുകളൊക്കെയും ശ്രദ്ധിക്കപ്പെട്ടവയാണ്. 1960 കളിലും 70 കളിലും മലയാള സിനിമ പിന്നണിഗാനരംഗത്ത് നിറഞ്ഞുനിന്ന എൽ.ആർ. ഈശ്വരിയുടെ ആദ്യഗാനം എന്ന നിലക്കും സിനിമപ്പാട്ടുകളെ ശ്രദ്ധിക്കാനും ആസ്വദിക്കാനും ആദ്യമായി പ്രേരിപ്പിച്ച പാട്ടെന്ന നിലക്കും ആ പാട്ടിെൻറ പൂർണരൂപമിതാ ഇവിടെ ചേർക്കുന്നു.
ഒരു കൊട്ട പൊന്നുണ്ടല്ലോ മിന്നുണ്ടല്ലോ
മേനി നിറയെ
കരയല്ലേ ഖല്ബിന് മണിയേ
കല്ക്കണ്ടക്കനിയല്ലേ
(ഒരുകൊട്ട...)
അരിമുല്ല പൂവളപ്പിലു
പടച്ചവന് വിരിയിച്ച തൂമലരല്ലേ
അഴകിേൻറ പൂന്തോപ്പിലാടാന്
വന്നൊരു മയിലല്ലേ
(അരിമുല്ല... )
കനകത്തിന് നിറമുള്ള കാതിലണിയാന്
കാതിലോല പൊന്നോല
മാമ്പുള്ളിച്ചുണങ്ങുള്ള മാറത്തണിയാന്
മാങ്ങാത്താലി മണിത്താലി
(ഒരുകൊട്ട...)
മുത്തഴകുള്ളൊരു മേനിയിലെല്ലാം
മുത്തിമണക്കാനത്തറുവേണം
തേന്മഴചൊരിയും ചിരികേട്ടീടാന്
മാന്മിഴിയിങ്കലു മയ്യെഴുതേണം
(ഒരുകൊട്ട...)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.