ഹേ, ഗായകാ എന്റെ ഹൃദയത്തിന്റെ ചാരത്തിരുന്നാണ് നിങ്ങൾ പാടുന്നത്

തൃപ്‌തമല്ലാത്ത മണിക്കൂറുകള്‍ കൊണ്ട്‌... മുഷിഞ്ഞ്‌ തുടങ്ങുന്ന ചിന്തകള്‍ കൊണ്ട്‌ ചില ദിവസങ്ങള്‍ തുടങ്ങുന്നത്‌ അങ്ങനെയൊക്കെയാണ്‌. ചിത്രം വരക്കണമെന്ന്‌ ആഗ്രഹിക്കുന്നു, ഒരു മികച്ച വരക്കുള്ള സാധ്യതയില്ലെങ്കിലും മനസ്സ്‌ ഇച ്ഛിക്കുന്നത്‌ ചെയ്യാന്‍ ശരീരം ബാധ്യസ്ഥമാണ്‌. പേപ്പറും പെൻസിലും മുന്നിലുണ്ട്​. ഒന്നും തെളിയുന്നേയില്ല.

കൃ ത്യ സമയത്തെന്നോണം ഇന്‍ബോക്‌സില്‍ കയറി വരുന്ന ചില മനുഷ്യർ. അവർ പ്രിയപ്പെട്ടവരാകുന്ന സന്ദർഭങ്ങള്‍. അങ്ങനൊരു ന ിമിഷത്തിലാണ്​ ഇത്​ സംഭവിക്കുന്നത്​. വര വഴിമാറി മറ്റൊന്നിലേക്ക്​ ഒഴുകുന്നത്​.ആവശ്യപ്പെട്ടത്‌ ഒരു വരക്കുള്ള വിഷയമാണ്‌. തിരികെ ലഭിച്ചത്‌, സൂഫിയാനയുടെ ലോകത്തിലേക്കുള്ളൊരു താക്കോല്‍ കൂട്ടം! യൂറ്റൂബിലേക്കുള്ള ലിങ്കുകള്‍ കൊണ്ട്‌ ഇന്‍ബോക്‌സ്‌ നിറയുന്നു.

ഒന്നില്‍ നിന്നും മറ്റൊന്നിലേക്കായി യാത്ര തുടർന്നിട്ടും മനസ്‌ ഒരിടത്ത്​ ല യിച്ചു തങ്ങി നിന്നു. പിന്നെ ആ വരികളുമായ്‌ ആത്‌മബന്ധമായി. വിദൂരതയിലെവിടെ നിന്നോ എന്ന പോലെ ! അല്ല; തൊട്ടടുത്ത് ​ നിന്ന്​ തന്നെ ജീവിതത്തി​​​​​​​​െൻറ നശ്വരതയെകുറിച്ച്​, മനുഷ്യ​​​​​​​​െൻറ നിസ്സഹായതകളെ കുറിച്ച്​ ഉള്ളുണർത് തുന്ന​ പാട്ട്​.

"ആവതുണ്ടാകും കാലം അല്ലലില്ലാത്ത നേരം

അള്ളാനെ ഒാർക ്കുവാനായ് മറക്ക​ല്ലേ -

നി​​​​​​​െൻറ ഇല്ലായ്​മ എല്ലാം നീങ്ങി

ഇല്ലം ഉഷാറിൽ പൊങ്ങി

അള്ളാനെ ഒാർക്കുവാനായ് ധരിക്കല്ലേ’’

സമീർ ബിൻസിയ ും ഇമാം മജ്​ബൂറും പാടുകയാണ്​. കെ.എച്ച്​. താനൂരി​​​​​​​​െൻറ വരികൾ. നന്നേ ചെറുപ്പത്തിലേ ഞായറാഴ്‌ച്ചകളില്‍ ഒരു വീ ടി​​​​​​​​െൻറ അകത്തളമാകെ ഇത്തരം സംഗീതം കൊണ്ട്‌ നിറഞ്ഞ്‌ നിന്നതോർത്തു. പള്ളിയില്‍ ളുഹർ ബാങ്ക്‌ ഉയരും വരെ നിർത ്താതെ പാടുന്ന ചുവന്ന നിറത്തില്‍ വല്ല്യുപ്പാ​​​​​​​െൻറ സ്വർണ വരയുള്ള പാട്ട്‌പെട്ടി. ഓർമ്മകള്‍ ഒറ്റവരിയില്‍ ച ിതറി കിടക്കുന്നു.

< /div>

അടുക്കളയിലെ പെരുന്നാൾ വെട്ടം, പാട്ടിനൊപ്പം പാട്ടുപെട്ടിക്ക്​ ചുറ്റും, വരാന്തയിലും, ഉമ്മറത്തും മുറ്റത്ത ും മറ്റൊരീണം പോലെ ഒഴുകുന്ന കുട്ടികൾ. പാട്ടുപെട്ടിയെന്നാൽ പഴയ ഗ്രാമഫോണൊന്നുമല്ല, വാപ്പ ഗള്‍ഫീന്ന്‌ കൊണ്ട്‌ കൊടുത്ത നല്ല മൊഞ്ചുള്ള ടേപ്പ്​ റെ​ക്കോർഡറാണ്​. വല്ല്യൂപ്പാ​​​​​​​​െൻറ വിളികേട്ട്​​ ഞങ്ങൾ കുട്ടികൾക്കും അത്​ പാട്ട്‌ പെട്ടിയായി.

‘കാണുന്ന ഈ ഒരു തുള്ളി
നീങ്ങുമോ തെള്ളിത്തെളളി
ആകെ നീ നിന്നെ തള്ളി
കാണത്തതെന്താ കള്ളി’

ആ നിമിഷം, രാത്രിയുടെ അരണ്ട വെളിച്ചവും ചെറുതണുപ്പുമുള്ള മുറിയിലിരുന്ന്‌ ഞാന്‍ വീണ്ടുംവീണ്ടുമാ പാട്ട്​ കേട്ടുകൊണ്ടിരുന്നു. സൂഫി സംഗീതത്തോട്​ ചേർന്നു നിൽക്കുന്ന ശൈലിയിൽ ഇൗ പാട്ട്​ ഇങ്ങനെ പാടാൻ ഇവർ​ക്കല്ലാതെ ആർക്ക്​ കഴിയും. ആവർത്തിച്ചാവർത്തിച്ച്‌ ഒരേ വരികളിലൂടെ പലകുറി. ശരീരത്തി​​​​​​​​െൻറ ചട്ടകൂടുകൾ വെടിഞ്ഞ്​ അവനെതന്നെ കാണാൻ, പരമമായ പൊരുളിനെ തൊടാൻ ഏത്​ ഉൾകണ്ണാണ്​ തുറക്കേ​ണ്ടത്! ജീവിതത്തി​​​​​​​​െൻറ വിസ്​മയങ്ങളിലേക്ക്​​ കെ.എച്ച്​ താനൂർ വരികളിലൂടെ ഒഴുക്കികൊണ്ടുപോകുകയാണല്ലോ പാട്ടുകാർ.

നീ എവിടെയാണ്‌...? സ്വയം ചോദിക്കപ്പെടുകയാണ്‌. ഞാനൊരു യാത്രയിലാണ്‌.ഒരു മടങ്ങി വരവ്‌ സാധ്യമല്ലാത്ത വിധം ആ യാത്ര തുടരുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒരു വിസ്‌മയ ലോകത്തി​​​​​​​െൻറ പാതകള്‍ ഒന്നൊന്നായി മുന്നില്‍ തെളിയുന്നു. എന്നില്‍, പ്രപഞ്ച സ്രഷ്‌ടാവിനോടുള്ള പ്രണയ താളത്തില്‍ ഭാവമാറ്റം കാണുന്നു. സൂറത്ത്‌ യാസീന്‍,തുറന്ന്‌ കാണിച്ച പ്രപഞ്ച സത്യങ്ങളിലേക്ക്‌ മനസ്‌ കെട്ടഴിച്ച്‌ വിട്ടിരിക്കുകയാണ്‌.

മരണത്തിനപ്പുറം കാത്തിരിക്കുന്ന ലോകത്തെ കുറിച്ച്‌. നാല്‍പ്പത്‌ വർഷങ്ങള്‍ നീളുന്ന കൊടിയ ശൂന്യതയേ കുറിച്ച്‌. ശൂന്യതക്കൊടുവില്‍ പെയ്‌ത്‌ തോരുന്ന ഇന്ദ്രിയതുള്ളിക്ക്‌ സമാനമായ മഴയേ കുറിച്ച്‌. ഒരു തുള്ളിയുടെ സ്‌പർശത്തില്‍ പുനർജനിക്കുന്ന നിസ്സാരനായ മനുഷ്യനെ കുറിച്ച്‌.

‘പട്ടില്‍ പൊതിഞ്ഞനു രാഗം കൂട്‌ വിടാത്ത നേരം കാണുക നീ പതിവായി - നിന്നെ താങ്ങിത്തലോടിക്കൊണ്ട്‌ താഴത്തിടാതെ കണ്ട്‌ പോറ്റുന്ന നാഥനെ നീ മറക്കല്ലേ സ്വന്തം ചലിക്കുന്നതായിട്ടൊന്നും ധരിക്കല്ലേ’

പാട്ട്​ അടുത്ത വരികളിലേക്ക്​ കടക്കുന്നു. ഇത്​ പാ​ട്ടേ അല്ലല്ലോ, മറ്റെന്തോ...ഒരു നദിയായ്‌ ഒഴുകുകയാണ്‌, ഒഴുക്കി​​​​​​​െൻറയേതോ നിമിഷങ്ങളില്‍ നദിയിലേക്കായ്‌ വന്ന്‌ ചേർന്ന ചെറുപുഴയുടെ സർവ്വഭാവവും എന്നില്‍ വന്ന്‌ നിറയുന്നു. ഞാന്‍ വെളിച്ചത്തിലേക്കാകർഷിക്കപ്പെടുന്ന ഇയ്യാംപാറ്റക്ക്‌ സമമായിരിക്കുന്നു.

ഹേ!!! പാട്ടുകാരാ...നിങ്ങളുടെ ശബ്‌ദത്തിന്‌ എന്ത്‌ ഗാംഭീര്യമാണ്‌. എനിക്ക്‌ വേണ്ടി ആ സ്വരം ഒരു കാന്തിക മണ്ഡലം തീർക്കുന്നതറിയുന്നുവോ? എ​​​​​​​​െൻറ ആത്‌മാവും ഹൃദയവും ശരീരവും ഒരേ സമയം ഒന്നിലേക്ക്‌ മാത്രമായി ലയിക്കുന്നതെങ്ങനെയാണ്‌..?

അതെ, അത്​ തന്നെയാണ്​. എവിടെയോ കൊഴിഞ്ഞുപോയൊരു കുട്ടിക്കാലം വീണ്ടും മുന്നിലെത്തുകയാണ്​. അത്​ വിശ്വാസത്തി​​​​​​​​െൻറയും നാഥനോടുള്ള സമർപ്പണത്തി​​​​​​​​െൻറയും ഏറെ വർണങ്ങൾ നിറഞ്ഞതിനാലാകണം ഇൗ പാട്ട്​ പൊടുന്നനെ ഇങ്ങനെ പിറകിലോട്ട്​ കൊണ്ടുപോകുന്നത്​.

ഞായറാഴ്​ചകളിൽ വല്യൂപ്പ രാവിലെ ഏഴിന്​ പാട്ട്‌ പെട്ടി ഓണ്‍ ചെയ്യും. ഉച്ചക്ക്​ ളുഹർ നമസ്​കാരത്തിന്​ മൂപ്പര്‌ പള്ളീല്‌ പോകും വരെ വീട്ടിൽ പിന്നെ പാട്ടാണ്​. പിന്നേം പാട്ട്‌ വെച്ചിരുന്നെങ്കിൽ എന്ന്‌ ആഗ്രഹിക്കുമെങ്കിലും അടുത്ത ഞായറാഴ്‌ച്ച വരെ കാത്തിരിക്കണം. അത്‌ വല്യൂപ്പാ​​​​​​​​െൻറ ശീലമാണ്‌. ആരും ചോദ്യം ചൊയ്യാതിരുന്ന ശീലം. അന്നെനിക്ക്‌ ആഞ്ചോ ആറോ ആണ്‌ പ്രായം.

വല്യുപ്പ പാട്ട്‌ വെക്കുമ്പോള്‍ കളികളൊക്കെ ആ ഓളത്തിലങ്ങനെ പോകും. ദൈവവിളിയിൽ പിതാവ്​ ഇബ്രാഹീമിന്​ മുന്നിൽ ബലിക്ക്​ സന്നദ്ധനാകുന്ന ഇസ്​മാഈലി​​​​​​​െൻറ വരികളിൽ ആകും തുടക്കം.

"ഉടനെ കഴുത്ത​​​​​​​െൻറതറുക്ക്​ ബാപ്പാ..." അവസാനിക്കുന്നത്‌ എവിടെയെങ്കിലുമാകും. ഒന്ന് ഉറപ്പാണ്, പടച്ചവനും പടപ്പുകളും തന്നെയാകും പാട്ടിലെ വിഷയങ്ങൾ. അതു തന്നയല്ലേ ഇവരും പാടുന്നത്! പാട്ട്‌പെട്ടിക്കകത്തിരുന്ന്‌ പാടുന്ന മനുഷ്യനെ കുറിച്ച്‌ അന്നൊക്കെ ഒരുപാട്‌ ചിന്തിച്ചിട്ടുണ്ട്‌.

അതിനകത്തേക്ക്‌ എത്രതവണ കണ്ണുകള്‍ അതിന്‌ വേണ്ടി മാത്രം തള്ളിക്കയറ്റിയിരിക്കുന്നു. പിന്നെ മൂന്നിലോ നാലിലോ പഠിക്കുമ്പോള്‍ വല്യൂപ്പാ​​​​​​​െൻറ നാട്ടില്‍ നിന്ന്‌ പുതിയ നാട്ടിലേക്ക്‌ പറിച്ച്‌ മാറ്റപ്പെട്ടു. പാട്ട്‌ കേള്‍ക്കുകയെന്നത്‌ തിരക്കൊഴിഞ്ഞ ദിവസങ്ങളുടേ മാത്രമാണെന്നാണ്​ അന്നൊക്കെ കരുതിയത്​.

‘വർണക്കലിമക്കുള്ളിൽ ആലങ്ങളെല്ലാമുണ്ട്​
ആ ദിവ്യ രാഗം രണ്ടും നിന്നോട്​ കൂടെയുണ്ട്​’

എന്ന വരികളിൽ ശരിക്കും കണ്ണ്​ നിറഞ്ഞുപോയി. സങ്കല്‍പ്പങ്ങളല്ലാ സത്യങ്ങളാണ്‌, വർണ്ണകലിമയില്‍ അടക്കം ചെയ്യപ്പെട്ട ആലം മുഴുവൻ മുന്നിൽ വിരിയുകയാണല്ലോ. വരികളിലൂടെ അനുഭവിച്ചറിയുകയാണ്‌ ആ ദിവ്യരാഗത്തിനോടുള്ള പ്രണയത്തി​​​​​​​​െൻറ തീവ്രത. ഓർക്കുക നാഥനെയെന്നത്‌, താക്കിതായിരുന്നില്ലാ അപേക്ഷയായിരുന്നു, ആ അപേക്ഷ സ്രഷ്‌ടാവിനെ മറന്നവ​​​​​​​​െൻറ ഹൃദയത്തിലേക്ക്‌ നിക്ഷേപിക്കപ്പെടട്ടെ!

‘ചന്തം നിറഞ്ഞ വുജൂദ്‌
അന്തമില്ലാത്ത നെഞ്ചില്‍
ചിന്തിക്കുമോ പതിവായി...
താങ്ങിത്തലോടിക്കൊണ്ട്‌
താഴത്തിടാതെ കണ്ട്
പോറ്റുന്ന നാഥനെ നീ മറക്കല്ലേ‌’

വരികള്‍ ഒഴുക്ക്‌ അവസാനിപ്പിക്കാന്‍ വെമ്പല്‍ കൊള്ളുന്നു. ആഗ്രഹിക്കാത്തതാണ്‌, എങ്കിലും അറ്റമില്ലാത്ത യാത്രയെന്നത്‌ ഈ ലോകത്തി​​​​​​​​െൻറ പതിവല്ലെന്ന തിരിച്ചറിവില്‍ സംഗീതത്തില്‍ നിന്ന്‌ പുറത്തേക്ക്‌ കടക്കുകയാണ്‌. എന്നിട്ടും, വിദൂരതയില്‍ എവിടെ നിന്നോ പാട്ടുകാരാ, നിങ്ങളുടെ ശബ്‌ദം വീണ്ടും ഒഴുകിയെത്തുന്നു. ‘ആവതുണ്ടാകും കാലം അല്ലലില്ലാത്ത നേരം...’ അത്​ ഒഴുകിയൊഴുകി വീണ്ടും വല്യുപ്പയിൽ ചെന്നു നിൽക്കുന്നു.

തലയിണക്ക്‌ അടിയില്‍ വല്യൂപ്പ ഞങ്ങള്‍ കുട്ടികള്‍ക്കായ്‌ കരുതി വെച്ചിരുന്ന മിഠായി മധുരം നാവിലെത്തുന്നു. മനുഷ്യനും, ജീവിതവും ദുനിയാവി​​​​​​​​െൻറ കണ്ണുപൊത്തിക്കളിയില്‍ നിമിഷനേരം കൊണ്ട്‌ അപ്രത്യക്ഷമാകുന്ന അതേ വഴിയില്‍ വല്യൂപ്പയും ബർസഖി ലോകത്തേക്ക്‌ യാത്ര പോയ ദിനം, അന്ന്‌ ഞാന്‍ ഏഴാംക്ലാസുകാരിയാണ്‌.

ആ പാട്ടുപെട്ടിയില്‍ നിശ്‌ചലമായെതന്തോ അതൊരിക്കലും ഇനി ഒരു ഞായറാഴ്‌ച്ചകളേയും അലങ്കരിക്കുകയില്ലെന്നത്‌ അന്നേ മനസിലാക്കിയതാണ്​. എന്നിട്ടും ഇപ്പോൾ, പാട്ടുകള്‍ എന്നത്‌ നിണ്ട യാത്രകളിലെ സഹയാത്രികന്‍ മാത്രമായിരുന്ന ഒരുവൾ ഒരു ഗാനം തീർത്ത തുരുത്തിലൂടെ ഓർമകള്‍ കാതങ്ങള്‍ താണ്ടിയിരിക്കുന്നു.

ഒരു വ്യാമോഹം തോന്നുന്നുണ്ട്‌ വല്യൂപ്പാ​​​​​​​െൻറ ഖബറിനരികില്‍ ചെല്ലണംമണ്‍മറഞ്ഞ്‌ പോയ പാട്ട്‌പെട്ടി മിനുക്കിയെടുക്കണം പള്ളിക്കാട്ടിലെ ചീവീടി​​​​​​​​െൻറ ശബ്‌ദം നിലക്കണം. പകരമായ്‌ മൈലാഞ്ചി ചെടികൾക്കിടയിൽ നിന്ന്​ പാട്ട്‌പെട്ടിയില്‍ ഗായക​​​​​​​െൻറ മധുരശബ്‌ദമൊഴുകണം.

‘ആവതുണ്ടാകും കാലം
അല്ലലില്ലാത്ത നേരം......’

Full View
Tags:    
News Summary - paattorma - raheema shaikh mubaraq-music nostalgia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.