ന്യൂഡൽഹി: കേരളത്തിെൻറ ഗാനഗന്ധർവൻ കെ.ജെ. യേശുദാസിന് പദ്മവിഭൂഷൺ പുരസ്കാരം രാഷ്ട്രപതി പ്രണബ് മുഖർജി സമ്മാനിച്ചു. രാഷ്ട്രപതി ഭവനിൽ നടന്ന അവാർഡുദാന ചടങ്ങിൽ സദ്ഗുരു ജഗദീഷ് വാസുദേവും പദ്മവിഭൂഷൺ ഏറ്റുവാങ്ങി. പദ്മ പുരസ്കാരങ്ങളിൽ ഏറ്റവും ഉയർന്ന ബഹുമതിയായ പദ്മവിഭൂഷൺ മരണാനന്തര ബഹുമതിയായി സുന്ദർലാൽ പട്വക്കും നൽകി. ചോ രാമസ്വാമിക്ക് മരണാനന്തര ബഹുമതിയായി പദ്മഭൂഷൺ സമ്മാനിച്ചു. പദ്മശ്രീ ലഭിച്ചവരിൽ പാറശാല ബി. പൊന്നമ്മാൾ, സാക്ഷി മലിക്, കൻവൽ സിബൽ, ടി. മാരിയപ്പൻ തുടങ്ങി 37 പേർ പുരസ്കാരം സ്വീകരിച്ചു. പല ഘട്ടങ്ങളായാണ് പദ്മ അവാർഡുകൾ സമ്മാനിക്കുന്നത്. വ്യാഴാഴ്ച നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുതിർന്ന മന്ത്രിമാരും മറ്റും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.