ശ്രീനഗര്‍: ജമ്മുകാശ്മീര്‍ വിദ്യാഭ്യാസ മന്ത്രി നയീം അക്തറിന്‍െറ പറായ്പൂര്‍ ഭാഗത്തെ വീടിന് നേരെ ബോംബാക്രമണം. തിങ്കളാഴ്ച്ച രാത്രിയായിരുന്നു സംഭവം. ബെമിന ഏരിയയിലെ എസ്.ഡി.എ കോളനിയിലും അക്രമികള്‍ ബോംബേറ് നടത്തിയിട്ടുണ്ട് . സാംഭവത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയതായി റിപ്പോര്‍ട്ടില്ല . പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ മാര്‍ച്ചില്‍ അക്തറും ഭാര്യയും പി.ഡി.പി - ബി.ജെ.പി ഗവണ്‍മെന്‍റ് അധികാരത്തില്‍ വന്നതോടെ ഗുപ്കര്‍ റോഡിലെ വീട്ടിലേക്ക് താമസം മാറിയിരുന്നു.
ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍റര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് നിരവധി യുവാക്കളാണ് സുരക്ഷ ഭടന്‍മാരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഇന്ത്യന്‍ സൈന്യത്തിന്‍െറ പെല്ലറ്റ് ആക്രമണത്തില്‍ നിരവധി പേരുടെ കണ്ണിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞയാഴ്ച്ച ശ്രീനഗറിലെ വനിത കോളജുകളിലും മറ്റും പി.ഡി.പി സര്‍ക്കാറിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികളും റാലികളും നടന്നിരുന്നു. കശ്മീരിന് സ്വാതന്ത്ര്യം വേണമെന്നായിരുന്നു പ്രക്ഷോഭകരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.