രാജ്യവ്യാപക മദ്യനിരോധമില്ലെന്ന്​ കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി:  രാജ്യവ്യാപകമായി മദ്യനിരോധം ഏര്‍പ്പെടുത്താന്‍  ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക്സഭയില്‍ വ്യക്തമാക്കി. ചോദ്യത്തിന് മറുപടിയായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ്രാജ് ഗംഗാറാം അഹിര്‍ അറിയിച്ചതാണ് ഇക്കാര്യം. എന്നാല്‍, സംസ്ഥാനങ്ങള്‍ക്ക് അതതിടങ്ങളില്‍ ഉചിതമാണെന്ന് കരുതുന്നുവെങ്കില്‍ മദ്യനിരോധം നടപ്പാക്കാവുന്നതാണ്. അതിന് സാധ്യമായ സഹായങ്ങള്‍ കേന്ദ്ര സര്‍ക്കാറില്‍ നിന്ന് ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വ്യാജ മദ്യദുരന്തതില്‍ മരിക്കുന്നവരുടെ എണ്ണത്തില്‍ രാജ്യത്ത് വര്‍ധനയുണ്ടായതായും മന്ത്രി ലോക്സഭയില്‍ വെച്ച കണക്കില്‍ പറയുന്നു.  2013ല്‍ 731 മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2014ല്‍ ഇത് 1699 ആയി ഉയര്‍ന്നു. 2014 2.83 കോടി ലിറ്റര്‍ വ്യാജ മദ്യം പിടികൂടി. അനധികൃതമായി കടത്തിയ 1.15 കോടി ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശനിര്‍മിത മദ്യവും പിടികൂടിയിട്ടുണ്ടെന്നും മന്ത്രി ലോക്സഭയെ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.