രാജ്നാഥ് സിങ് പാകിസ്താനിലെത്തി

ഇസ്ലമാബാദ്: പ്രതിഷേധങ്ങള്‍ക്കിടെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പാകിസ്താനിലത്തെി.  ഇസ്ലമാബാദില്‍ നടക്കുന്ന ഏഴാമത് സാര്‍ക് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനാണ് അദ്ദേഹം പാകിസ്താന്‍ സന്ദര്‍ശിക്കുന്നത്. നാലുമണിയോടെ പ്രത്യേക വിമാനത്തില്‍ അദ്ദേഹം ഇസ്ലമാബാദ് രാജ്യാന്തര വിമാനത്താവളത്തിലത്തെി. പാകിസ്താനിലെ ഉദ്യോഗസ്ഥ തലത്തില്‍ ആരും സിങ്ങിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലത്തെിയിരുന്നില്ല. പ്രതിഷേധം നിലനില്‍ക്കുന്നതിനാല്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

പത്താന്‍കോട്ട് എയര്‍ബേസ് ആക്രമണത്തിനും കശ്മീരില്‍ ഹിസ്ബുല്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ സൈന്യം കൊലപ്പെടുത്തിയ സംഭവത്തിലും പാകിസ്താനുമായി സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സിങ്ങിന്‍റെ സന്ദര്‍ശനം. പത്താന്‍കോട്ട് ആക്രമണത്തില്‍ പാകിസ്താന്‍റെ ഭാഗത്തുനിന്ന് സഹകരണമില്ലാതിരുന്നതും കശ്മീര്‍ വിഷയവും ചര്‍ച്ചക്കിടെ രാജ്നാഥ് സിങ് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

രാജ്നാഥ് സിങ്ങിന്‍റെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ഹുറിയത്ത് കോണ്‍ഫറന്‍സ്, ഹിസ്ബുല്‍ മുജാഹിദ്ദീന്‍, യുനൈറ്റഡ് ജിഹാദ് കൗണ്‍സില്‍ തുടങ്ങിയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഇസ്ലമാബാദിന്‍റെ പലയിടങ്ങളില്‍ പ്രകടനങ്ങള്‍ നടന്നു.
കശ്മീരി നേതാവ് യാസിന്‍ മാലികിന്‍റെ ഭാര്യ മിഷാല്‍ മാലികിന്‍റെ നേതൃത്വത്തില്‍ മുസഫര്‍ബാദിലെ  നാഷണല്‍ പ്രസ് ക്ളബിനു മുന്നില്‍ വന്‍ പ്രക്ഷോഭമാണ് നടന്നത്.  പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയും ഇന്ത്യന്‍ പതാക കത്തിക്കുകയും ചെയ്തു. പാക് അധിനിവേശ കശ്മീരിലെ സിവില്‍ സൊസൈറ്റി സംഘടനകളും മറ്റ് മതസംഘടനകളും പ്രതിഷേധവുമായി രംഗത്തത്തെിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.