മദ്യപിച്ച് വാഹനമോടിച്ചാല്‍ പതിനായിരം രൂപ പിഴ

ന്യൂഡല്‍ഹി: മദ്യപിച്ച് വാഹനമോടിച്ചാല്‍ പതിനായിരം രൂപ പിഴ അടക്കണമെന്ന് റോഡ് ഗതാഗത മന്ത്രാലയത്തിന്‍്റെ ഉത്തരവ്. മദ്യപിച്ച് വാഹനമോടിക്കുന്നതു മൂലമുണ്ടാകുന്ന അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് പിഴ തുക അഞ്ചിരട്ടിയായി വര്‍ധിപ്പിക്കുന്നത്.  മദ്യപിച്ച് വാഹനമോടിക്കുന്നത് രണ്ടാം തവണയും ആവര്‍ത്തിക്കുകയാണെങ്കില്‍ ഇരട്ടി പിഴയോടൊപ്പം ഒരു വര്‍ഷത്തെ തടവു ശിക്ഷയും അനുഭവിക്കേണ്ടിവരും.  കൂടാതെ ഒരു വര്‍ഷത്തേക്ക് വാഹനം തടഞ്ഞുവെക്കുകയും ചെയ്യും.
നിലവില്‍ മദ്യപിച്ച് വാഹനമോടിച്ചെന്ന് തെളിഞ്ഞാല്‍ 2,000 രൂപ പിഴയും ആറുമാസത്തെ തടവുമാണ് ശിക്ഷ. മരണകാരണമായ  അപകടമുണ്ടാക്കുകയാണെങ്കില്‍ രണ്ടു ലക്ഷം രൂപ പിഴയും അടക്കണം. റോഡ് ഗതാഗത- സുരക്ഷാ ബില്ല് നിയമമാക്കാനിരിക്കെയാണ് ഇത്തരം നിയമങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നിരിക്കുന്നത്.

ലൈസന്‍സില്ലാതെ വാഹനമോടിക്കല്‍, ഒന്നില്‍ കൂടുതല്‍ ഡ്രൈവിങ് ലൈസന്‍സ് കൈവശം വെക്കല്‍, ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനമോടിക്കല്‍ തുടങ്ങിയ കൃത്യങ്ങള്‍ക്കും കര്‍ശനമായ നടപടിയും കനത്ത തുക പിഴയും അടക്കേണ്ടിവരും. സീറ്റ് ബെല്‍റ്റില്ലാതെ വാഹനമോടിക്കല്‍, ട്രാഫിക് സിഗ്നല്‍ തെറ്റിക്കല്‍ തുടങ്ങിയ നിയമലംഘനങ്ങള്‍ക്കുള്ള പിഴയും വര്‍ധിപ്പിച്ചതായി അധികൃതര്‍ വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.