മുംബൈ: മുംബൈ-ഗോവ ദേശീയപാതയില്‍ മഹാഡിനടുത്ത് സാവിത്രി നദിക്ക് കുറുകെയുള്ള പാലം തകര്‍ന്ന് കാണാതായവരില്‍ ഒരു സ്ത്രീയുടേത് ഉള്‍പടെ ഒമ്പത് മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു. ഇതോടെ അപകടം നടന്ന് 72 മണിക്കൂറിനിടെ കണ്ടെടുത്ത മൃതദേഹങ്ങളുടെ എണ്ണം 22 ആയി. ഇനിയും 10 ഓളം പേരെ കാണാതായതായാണ് സംശയം.
രണ്ട് സര്‍ക്കാര്‍ ബസിനും ടവേരക്കും പുറമെ ഹോണ്ടാസിറ്റി കാറും ഓട്ടോറിക്ഷയും കാണാതായിട്ടുണ്ട്. തിരിച്ചറിഞ്ഞ 17 മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. രണ്ടു ബസുകളിലും ജീവനക്കാരടക്കം 22 പേരും ടവേരയില്‍ 10 പേരുമാണുണ്ടായിരുന്നത്. മൊത്തം 42 ഓളം പേര്‍ ഒലിച്ചുപോയതായാണ് കരുതുന്നത്.
അപകടം നടന്ന സ്ഥലത്തുനിന്ന് കിലോമീറ്ററുകള്‍ അകലെ തീരങ്ങളിലും ചെറുപുഴകളിലും കടലിലുമാണ് ദേശീയ ദുരിത നിവാരണ സേനയും തീരദേശ, വ്യോമ, നാവിക സേനകളും മുക്കുവന്മാരും നാട്ടുകാരും തിരച്ചല്‍ നടത്തുന്നത്.
തിരച്ചിലിനിടെ നദിയില്‍ മുതലകളെ കണ്ടത്തെി. അപകടത്തില്‍പ്പെട്ട് ഒലിച്ചുപോയ വാഹനങ്ങള്‍ ഇതുവരെ കണ്ടത്തൊനായിട്ടില്ല. അതേസമയം, ടവേരയുടേതെന്ന് സംശയിക്കുന്ന വാഹനത്തിന്‍െറ ഭാഗം കണ്ടത്തെിയിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്നുള്ള പ്രളയത്തില്‍ ചൊവ്വാഴ്ച രാത്രി 11.30 ഓടെയാണ് പാലത്തിന്‍െറ ഒരു ഭാഗം തകര്‍ന്നത്. ഇതറിയാതെ ഓടിച്ചു പോയ വാഹനങ്ങളാണ് അപകടത്തില്‍പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.