വിജയ് രൂപാനി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ഗാന്ധിനഗര്‍: ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാനി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാവിലെ 12.40ന് മഹാത്മ നഗറിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഗവര്‍ണര്‍ ഒ.പി. കോഹ് ലി രൂപാനിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. വിജയ് രൂപാനിയെ കൂടാതെ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലും സത്യപ്രതിജ്ഞ ചെയ്തു. ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ, മുതിർന്ന നേതാക്കളായ എൽ.കെ അദ്വാനി, അരുൺ ജെയ്റ്റ്ലി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.  

1956 ആഗസ്റ്റ് രണ്ടിന് ജനിച്ച വിജയ് രൂപാനി എല്‍.എല്‍.ബി ബിരുദധാരിയാണ്. മുന്‍ രാജ്യസഭാംഗമാണ്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ സംസ്ഥാന ധനകാര്യ ബോര്‍ഡ് ചെയര്‍മാനായിരുന്നു. 2014ല്‍ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് രാജ്കോട്ടില്‍നിന്ന് നിയമസഭയിലെത്തുന്നതും തുടര്‍ന്ന് ആനന്ദിബെന്‍ മന്ത്രിസഭയില്‍ അംഗമാകുന്നതും. ഭാര്യയും രണ്ട് മക്കളുമുണ്ട്.

ദലിതുകൾക്ക് നേരെയുള്ള ആക്രമണവും പട്ടേൽ സംവരണ പ്രക്ഷോഭവും ആനന്ദിബെന്‍ മന്ത്രിസഭയുടെ പ്രതിച്ഛായക്ക് തിരിച്ചടിയായതോടെയാണ് വിജയ് രൂപാനിയെ മുഖ്യമന്ത്രിയാക്കാൻ ബി.ജെ.പി നേതൃത്വം തീരുമാനിച്ചത്.

ശനിയാഴ്ച ഗവർണറെ കണ്ട വിജയ് രൂപാനി പുതിയ സര്‍ക്കാറുണ്ടാക്കാൻ അവകാശമുന്നയിച്ചിരുന്നു. തുടർന്ന് ഗവര്‍ണര്‍ സത്യപ്രതിജ്ഞാ ചടങ്ങുമായി മുന്നോട്ടുപോകാന്‍ ഗവർണർ അനുമതി നല്‍കി. ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് സ്ഥാനമൊഴിഞ്ഞു കൊണ്ടുള്ള കത്ത് അമിത് ഷാക്ക് രൂപാനി കഴിഞ്ഞ ദിവസം കൈമാറിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.