മുംബൈ: ഇന്ത്യയില്‍ കണ്ടുവരുന്ന വിവിധ അര്‍ബുദബാധകള്‍ക്ക് കാരണം പൊണ്ണത്തടിയും മദ്യപാനവും അശാസ്ത്രീയ ഭക്ഷണശീലങ്ങളുമെന്ന് വിദഗ്ധര്‍. അന്നനാളം, പാന്‍ക്രിയാസ്, കുടല്‍, വൃക്ക, പിത്താശയം, തൈറോയ്ഡ് ഗ്രന്ഥി, ഗര്‍ഭാശയം എന്നിവിടങ്ങളിലെ അര്‍ബുദബാധക്കും ആര്‍ത്തവ വിരാമത്തിന് ശേഷമുള്ള സ്തനാര്‍ബുദത്തിനും പൊണ്ണത്തടി ഒരു പ്രധാന കാരണമാണെന്ന് ബംഗളൂരുവിലെ ആമാശയ-കൊഴുപ്പുനീക്കല്‍ ശസ്ത്രക്രിയ വിദഗ്ധനും അപ്പോളോ സ്പെക്ട്ര ഹോസ്പിറ്റലിലെയും മണിപ്പാല്‍ ഹോസ്പിറ്റലിലെയും കണ്‍സള്‍ട്ടന്‍റുമായ എം.ജി. ഭട്ട് പറഞ്ഞു.
പൊണ്ണത്തടി ആഗോളവ്യാപകമായി കണ്ടുവരുന്ന ആരോഗ്യപ്രശ്നമാണെങ്കിലും ഇന്ത്യയില്‍ കുടവയറും പൊണ്ണത്തടിയും അതിവേഗം കൂടിവരികയാണെന്നും ബംഗളൂരു ഹിന്ദുജ ഹെല്‍ത്ത് കെയറിലെ ഡോ. ശാശാങ്ക് ഷാ പറഞ്ഞു. എരിവും പുളിയും അടങ്ങിയ ഭക്ഷണങ്ങള്‍ അധികമായി കഴിക്കുന്നതുമൂലം ഇന്ത്യക്കാരില്‍ പുളിച്ചുതികട്ടല്‍, വായുകോപം എന്നീ പ്രശ്നങ്ങള്‍ കൂടുതലാണ്. ഇതിന്‍െറ കൂടെ പൊണ്ണത്തടികൂടിയാവുമ്പോള്‍ പ്രശ്നം രൂക്ഷമാകുകയും അര്‍ബുദത്തിന് വഴിമാറുകയും ചെയ്യും. കൂടാതെ പുകവലിയും പുകയില ഉല്‍പന്നങ്ങളുടെ നിരന്തര ഉപയോഗവും അര്‍ബുദങ്ങള്‍ക്ക് വഴിവെക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കാന്‍സര്‍ റിസര്‍ച് അടുത്തിടെ നടത്തിയ പഠനങ്ങളില്‍ മേല്‍പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും വിദഗ്ധര്‍ പറഞ്ഞു. ഭക്ഷണത്തില്‍ പച്ചക്കറികളും പയര്‍വര്‍ഗങ്ങളും പഴങ്ങളും ഉള്‍പ്പെടുത്തിയാല്‍ അര്‍ബുദം വരാനുള്ള സാധ്യത കുറിയുമെന്നും പഠനം പറയുന്നു. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നടന്ന 46ഓളം ശാസ്ത്രീയ പഠനങ്ങളില്‍ പൊണ്ണത്തടി അര്‍ബുദബാധക്ക് കാരണമാകുന്നുണ്ടെന്ന് കണ്ടത്തെിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.