ചന്ദനക്കടത്ത്: ആന്ധ്രയില്‍ അറസ്റ്റിലായ തമിഴ്നാട്ടുകാര്‍ക്ക് സര്‍ക്കാര്‍ നിയമസഹായം

ചെന്നൈ: ചന്ദനക്കടത്തുകാരെന്ന് ആരോപിച്ച് ആന്ധ്രപ്രദേശ്  അറസ്റ്റ് ചെയ്ത തിരുവണ്ണാമലൈ ജില്ലക്കാരായ 32 പേര്‍ക്കുവേണ്ടി തമിഴ്നാട് സര്‍ക്കാര്‍ നിയമസഭ സഹായം നല്‍കുന്നു. പ്രതികളുടെ മോചനത്തിന് സര്‍ക്കാര്‍ സാമ്പത്തിക സഹായത്തോടെ രണ്ട് അഭിഭാഷകരെ നിയമിച്ചതായി മുഖ്യമന്ത്രി ജയലളിത അറിയിച്ചു.

ചെന്നൈയില്‍നിന്ന് തിരുപ്പതിക്ക് പോവുകയായിരുന്ന തമിഴ്നാട് തിരുവണ്ണാമലൈ ജില്ലക്കാരായ 32 പേരെ റെനിഗുണ്ടയില്‍ ആന്ധ്രാ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ചന്ദനമരങ്ങള്‍ മുറിച്ചുകടത്തുന്ന സംഘമാണെന്നാരോപിച്ചാണ് അറസ്റ്റ് നടന്നത്. ഇവരില്‍നിന്ന് മരം വെട്ടാനുള്ള ആയുധങ്ങളും പിടിച്ചെടുത്തിരുന്നു. ജോലി അന്വേഷിച്ച് എത്തിയ നിരപരാധികളായ ഇവരെ വിട്ടയക്കണമെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് അയച്ച കത്തില്‍ മുഖ്യമന്ത്രി ജയലളിത ആവശ്യപ്പെട്ടു. തമിഴ്നാട് സ്വദേശികളെ വിട്ടയക്കണമെന്ന് ഡി.എം.കെ അധ്യക്ഷന്‍ എം. കരുണാനിധിയും ആവശ്യപ്പെട്ടു.

ചന്ദനക്കടത്തു കേസുകളുമായി  ബന്ധപ്പെട്ട് നിരവധി തമിഴ്നാട്ടുകാര്‍ ആന്ധ്രാ ജയിലുകളിലുണ്ട്. ജലതര്‍ക്കങ്ങള്‍ക്ക് പുറമെ ഇത്തരം സംഭവങ്ങള്‍ ഇരുസംസ്ഥാനങ്ങളും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ രൂക്ഷമാക്കി. കഴിഞ്ഞവര്‍ഷം ആദ്യം സേഷാചലം വനമേഖലയില്‍ ചന്ദനക്കടത്തുകാരും ആന്ധ്രാ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ തമിഴ്നാട്ടുകാരായ 12 പേര്‍ വെടിയേറ്റ് മരിച്ചിരുന്നു. ഇതത്തെുടര്‍ന്ന് തമിഴ്നാട്ടില്‍ ആളിക്കത്തിയ വന്‍ പ്രതിഷേധത്തിനിടെ ആന്ധ്രക്കാരുടെ വ്യാപാര സ്ഥാപനങ്ങള്‍ ആക്രമിക്കപ്പെട്ടിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.