ന്യൂഡല്‍ഹി: ദലിതരോടുള്ള അതിക്രമം, കശ്മീര്‍ സംഘര്‍ഷം എന്നിങ്ങനെ സുപ്രധാന വിഷയങ്ങളില്‍ പാര്‍ലമെന്‍റിന് പുറത്ത് പ്രസ്താവന നടത്തുന്ന ഏര്‍പ്പാടു നിര്‍ത്തി പാര്‍ലമെന്‍റ് ചര്‍ച്ചകളില്‍ ക്രിയാത്മകമായി പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറാകണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നിയമസഭയില്‍ മോദി എത്തുന്നത് വിരളമായിരുന്നു. പാര്‍ലമെന്‍റില്‍ എത്തിയപ്പോള്‍ പങ്കാളിത്തം കൂടിയിട്ടുണ്ട്. പക്ഷേ, പാര്‍ലമെന്‍റിനു പുറത്ത് വിഷയങ്ങള്‍ ഉയര്‍ത്തുമ്പോള്‍, സഭാതല ചര്‍ച്ചകള്‍ക്ക് അവസരം കുറയുന്നു. പാര്‍ലമെന്‍റിനെ മാനിക്കാന്‍ പ്രധാനമന്ത്രി തയാറാകണം. രാജ്യസഭയില്‍ നടക്കുന്ന ചര്‍ച്ചയില്‍ പ്രധാനമന്ത്രി പങ്കെടുക്കണം -ദിഗ്വിജയ് സിങ് പറഞ്ഞു.
വികസനം ഒന്നുകൊണ്ടുമാത്രം എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ കഴിയില്ളെന്ന് സമ്മതിക്കാനുള്ള മനസ്സില്ലായ്മയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവനയില്‍ നിഴലിക്കുന്നതെന്ന് നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല പറഞ്ഞു. രാഷ്ട്രീയ കാരണങ്ങളാണ് കശ്മീരിലെ വിഷയം. വികസനത്തിന്‍െറയോ പണത്തിന്‍െറയോ പേരിലല്ല യുവാക്കള്‍ പ്രക്ഷോഭം നടത്തുന്നത്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ഭിന്നമാണ് ജമ്മു-കശ്മീരിലെ വിഷയം. രാഷ്ട്രീയ പ്രശ്നമാണ് കശ്മീരിലേതെന്ന് അംഗീകരിക്കാത്തപക്ഷം പ്രശ്നങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുമെന്നും ഉമര്‍ അബ്ദുല്ല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.