ന്യൂഡൽഹി: ഡൽഹിയിൽ 2000 സി.സിയിൽ കൂടുതലുള്ള ഡീസൽ വാഹനങ്ങളുടെ രജിസ്ട്രേഷന് ഏർപ്പെടുത്തിയിരുന്ന വിലക്ക് സുപ്രീംകോടതി റദ്ദാക്കി. വായു മലിനീകരണത്തിന് പരിഹാരം കാണാൻ ഹരിത നികുതി എന്നപേരിൽ അധിക നികുതി ഏർപ്പെടുത്തിക്കൊണ്ടാണ് വാഹന രജിസ്ട്രേഷൻ തുടരാൻ സുപ്രീംകോടതി അനുമതി നൽകിയത്. ഡീസൽ വാഹനങ്ങളുെട വിൽപന വിലയിൽ ഒരു ശതമാനം അധികനികുതിയാണ് ഏർപ്പെടുത്തിയത്.
കഴിഞ്ഞ വർഷമാണ് 2000 സിസിയിൽ കൂടുതലുള്ള വലിയ ഡീസൽ വാഹനങ്ങളുടെ വിൽപനയും രജിസ്ട്രേഷനും സുപ്രീംകോടതി നിരോധിച്ചത്. ഇതിനെതിരെ വാഹന നിർമാതാക്കൾ സമർപ്പിച്ച ഹരജി പരിഗണിച്ചാണ് സുപ്രീംേകാടതിയുടെ നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.