പരമ ദരിദ്രനെ കണ്ടത്തൊനാവാതെ പ്രധാനമന്ത്രിയുടെ ഓഫിസ്


ന്യൂഡല്‍ഹി: ജനസംഖ്യയില്‍  67 ശതമാനവും  ദരിദ്രരായ  ഇന്ത്യയില്‍ പരമ ദരിദ്രനുള്ള സംഭാവനയായ ഒരു ലക്ഷം രൂപ ചെലവഴിക്കാതെ പ്രധാനമന്ത്രിയുടെ ഓഫിസ്.  ആദ്യം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചേര്‍ത്ത ഈ തുക പിന്നീട് സംഭാവന ചെയ്തയാള്‍ക്കുതന്നെ മടക്കിനല്‍കി. സംഭാവന നല്‍കിയയാള്‍ മുന്നോട്ടുവെച്ച ഉപാധികള്‍ അംഗീകരിക്കാനാവില്ല എന്നതാണ് കാരണമായി ചൂണ്ടിക്കാട്ടിയത്.

രാജസ്ഥാനിലെ സിക്കര്‍ സ്വദേശിയും മുന്‍ അധ്യാപകനുമായ ദീപ് ചന്ദ്ര ശര്‍മയെന്നയാള്‍ വിവരാവകാശ കമീഷനെ സമീപിച്ചപ്പോഴാണ് ഈ കാര്യം പുറത്തുവന്നത്.  രാജ്യത്തെ ഏറ്റവും ദരിദ്രനെ കണ്ടത്തെി അയാള്‍ക്ക് നല്‍കാനായി കഴിഞ്ഞ ജൂണില്‍ താന്‍ സംഭാവന ചെയ്ത ലക്ഷം രൂപയുടെ നിജസ്ഥിതി അറിയാന്‍ പ്രധാനമന്ത്രിയുടെ ഓഫിസിന് ശര്‍മ ആര്‍.ടി.ഐ അപേക്ഷ നല്‍കിയിരുന്നു. എന്ത് ലക്ഷ്യത്തിനാണ് ഈ തുക ചെലവഴിച്ചതെന്ന് അദ്ദേഹം ചോദിച്ചു. നേരത്തേ പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് തുക മാറ്റിവെച്ചതായി അറിയിച്ച് ശര്‍മക്ക് രസീത് നല്‍കിയിരുന്നു. ഇതും ശര്‍മ ചോദ്യം ചെയ്തു. എന്നാല്‍, അപേക്ഷക്കു മറുപടി ലഭിക്കാതിരുന്നപ്പോള്‍ ദീപ് ശര്‍മ മുഖ്യ വിവരാവകാശ കമീഷനെ സമീപിച്ചു.

 ഇതോടെ ഏറ്റവും പാവപ്പെട്ട ഒരാളെ കണ്ടത്തൊന്‍ കഴിഞ്ഞില്ളെന്നറിയിച്ച് ശര്‍മക്ക് പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്ന് ഫോണ്‍വിളിയത്തെി. എങ്കില്‍ ഒരു ലക്ഷം രൂപ ഏറ്റവും പാവങ്ങളായ നൂറു പേര്‍ക്ക് വീതിച്ചു നല്‍കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ പ്രയാസം ചൂണ്ടിക്കാട്ടി തുക തിരികെ വാങ്ങാന്‍ ശര്‍മയോട് ആവശ്യപ്പെടുകയും തുടര്‍ന്ന് ലക്ഷം രൂപ കഴിഞ്ഞ ഫെബ്രുവരിയില്‍ മടക്കിനല്‍കുകയുമായിരുന്നു.  
ഏറ്റവും ദരിദ്രനെ കണ്ടത്തൊനാവാത്തതിനാലാണ് തുക മടക്കിയതെന്നാണ്  മുഖ്യ വിവരാവകാശ കമീഷനെയും പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചത്. തന്‍െറ പെന്‍ഷന്‍ തുകയില്‍നിന്നാണ് ശര്‍മ സംഭാവന നല്‍കിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.