ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്താകമാനമുള്ള ബി.എസ്.എന്‍.എല്‍ ലാന്‍ഡ്ലൈന്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യ നിരക്കില്‍ ഇന്ത്യയിലെ ഏത് ലാന്‍ഡ്-മൊബൈല്‍ നെറ്റ്വര്‍ക്കിലേക്കും 24 മണിക്കൂര്‍ വിളിക്കാം. സ്വാതന്ത്ര്യദിനത്തിനും അതിനു ശേഷമുള്ള എല്ലാ ഞായറാഴ്ചകളിലും ഈ സേവനം ലഭ്യമായിരിക്കുമെന്ന് ടെലികോം മന്ത്രി മനോജ് സിന്‍ഹ അറിയിച്ചു.
നിലവില്‍ രാത്രി ഒമ്പതു മണി മുതല്‍ രാവിലെ ഏഴു മണി വരെ സൗജന്യ നിരക്കില്‍ വിളിക്കാനുള്ള സേവനം ബി.എസ്.എന്‍.എല്‍ ലാന്‍ഡ്ലൈനില്‍ ലഭ്യമാണ്. രാത്രിയിലുള്ള സൗജന്യ സേവനത്തിന് പുറമെയാണ് ഞായറാഴ്ചകളിലെ സേവനം. 14.35 ദശലക്ഷം ഉപഭോക്താക്കളുമായി ബി.എസ്.എന്‍.എല്ലിന് 57 ശതമാനം വിപണി പങ്കാളിത്തമുണ്ട്. പുതിയ ഉപഭോക്താക്കള്‍ക്കായി മാസം 49 രൂപ വാടക തോതില്‍ സ്ഥിരം ലാന്‍ഡ്ലൈന്‍ കണക്ഷന്‍ നല്‍കുന്നുണ്ട്. ഇത് ആദ്യത്തെ ആറു മാസത്തേക്കാണ്. അതിനു ശേഷം ഉപഭോക്താവിന്‍െറ ഇഷ്ടപ്രകാരം പ്ളാനില്‍ മാറ്റം വരുത്താം. ഏറ്റവും കുറഞ്ഞ മാസ വാടക 99 രൂപയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.