ന്യൂഡൽഹി: സഭാകോടതികൾ നടപ്പാക്കുന്ന വിവാഹമോചനങ്ങൾക്ക് നിയമസാധുതയില്ലെന്ന് സുപ്രീംകോടതി. ഇത്തരത്തിലുള്ള വിവാഹമോചനങ്ങൾക്ക് ശേഷം പുനർവിവാഹം കഴിക്കുന്നത് കുറ്റകരമായി കണക്കാക്കുമെന്നും ചീഫ് ജസ്റ്റിസ് ടി.എസ്.ഠാക്കൂറും ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢും അടങ്ങുന്ന ബെഞ്ച് പരാമർശിച്ചു. സിവിൽ കോടതിയിൽ നിന്നാണ് വിവാഹമോചനം നേടേണ്ടത്.
ബംഗളൂരുവിൽ നിന്നുള്ള ഒരു കേസ് പരിഗണിക്കവേയാണ് പരമോന്നത കോടതി ഇക്കാര്യം അഭിപ്രായപ്പെട്ടത്. സഭാകോടതിയിൽ നിന്നുള്ള വിവാഹമോചനങ്ങൾക്ക് നിയമസാധുത തേടി ക്ലാറെൻസ് പയസ് എന്നയാളാണ് കോടതിയെ സമീപിച്ചത്.
ക്രിസ്ത്യാനികളുെട വിവാഹമോചന കാര്യങ്ങളിൽ കാനോൻ നിയമപ്രകാരം മുന്നോട്ടുപോകണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ 1996ൽ മോളി ജോസഫ് – ജോസഫ് സെബാസ്റ്റ്യൻ കേസിൽ തന്നെ സുപ്രീംകോടതി ഇക്കാര്യം പരാമർശിച്ചിട്ടുള്ളതാണെന്ന് കോടതി വ്യക്തമാക്കി. വിഷയത്തിൽ വിശദമായി വാദം കേൾക്കേണ്ടതുണ്ടെന്നും കോടതി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.