യേശുദാസ് ഹിന്ദുമതം സ്വീകരിച്ചെന്ന് സുബ്രമണ്യം സ്വാമിയുടെ ട്വീറ്റ്

ന്യൂഡല്‍ഹി: പ്രശസ്ത ഗായകന്‍ യേശുദാസ് ഹിന്ദുമതം സ്വീകരിച്ചെന്ന് ബി.ജെ.പി എം.പി സുബ്രമണ്യം സ്വാമിയുടെ ട്വീറ്റ്. ‘‘ എല്ലാ വിരാട് ഹിന്ദുക്കളുടെയും ശ്രദ്ധക്ക്. ഗായകന്‍ യേശുദാസ് ഹിന്ദുമതത്തിലേക്ക് മാറിയെന്ന ട്വിറ്റര്‍ വാര്‍ത്ത ശരിയാണെങ്കില്‍ എല്ലാ ഹിന്ദുക്കള്‍ക്കും അഭിമാനിക്കാവുന്നതാണ്’’ - സുബ്രമണ്യം സ്വാമി ട്വീറ്റ് ചെയ്തു.  സ്വാമിയുടെ ട്വീറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ വൈറലാവുകയും അതിനെതിരെ റീട്വീറ്റ്സുകള്‍ വരുകയും ചെയ്തു.

എന്നാല്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് യേശുദാസിന്‍റെ കുടുംബം പ്രതികരിച്ചു. എല്ലാ വര്‍ഷവും യേശുദാസിന്‍റെ പിറന്നാള്‍ ദിനത്തില്‍ മൂകാംബിക ദര്‍ശനം പതിവാണ്. മൂകാംബിക ദര്‍ശനത്തിന്‍റെ ചിത്രങ്ങളാണ് തെറ്റിദ്ധാരണയോടെ പ്രചരിപ്പിക്കപ്പെട്ടിരിക്കുന്നത്. മതം മാറിയെന്ന വാര്‍ത്ത തെറ്റാണെന്നും യേശുദാസിന്‍റെ ഭാര്യ പ്രഭ യേശുദാസ് ചാനലിനു നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. ഇത്തരത്തില്‍ നേരത്തെയും യേശുദാസിനെ കുറിച്ച് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.