ന്യൂഡൽഹി: മാധ്യമ പ്രവര്‍ത്തകയോട് അസഭ്യ വർഷം നടത്തിയ ഹിന്ദി ഗായകന്‍ അഭിജിത്തിനെതിരെ നടപടിയെടുക്കുമെന്ന് വനിതാ ശിശു സംരക്ഷണ മന്ത്രി മനേകാ ഗാന്ധി. അഭിജിത്തിെൻറ പരാമര്‍ശത്തിനെതിരെ മന്ത്രാലയത്തിന് ലഭിച്ച പരാതികളെ തുടര്‍ന്നാണ് മന്ത്രിയുടെ തീരുമാനം. ഇത്തരം പരാതികള്‍ #iamtrolledHelp എന്ന ഹാഷ്ടാഗ് മുഖേനയോ gandhim@nic.in എന്ന ഇ–മെയില്‍ വഴിയോ അറിയിക്കാമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ചെന്നൈയിൽ ഇൻഫോസിസ് ജീവനക്കാരിയെ വെട്ടിക്കൊന്നത് മുസ്ലിമായതിനാൽ അത് ‘ലൗ ജിഹാദി’െൻറ ഭാഗമാണെന്നായിരുന്നു അഭിജിത് ട്വീറ്റ് ചെയ്തത്. ഇതിനെതിരെ പ്രതികരിച്ച സ്വാതി ചതുർവേദിയെന്ന മാധ്യമപ്രവര്‍ത്തകക്ക് നേരെയായിരുന്നു ഗായകെൻറ അസഭ്യവര്‍ഷം. ഹിന്ദുത്വ അനുകൂലിയായ അഭിജിത് മുമ്പ് പാകിസ്താൻ ഗായകരെയും കലാകാരൻമാർക്കെതിരെയും മോശമായി പ്രസ്താവന നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.