കോടതിവിധി പ്രചോദനം –പെരുമാള്‍ മുരുകന്‍

ചെന്നൈ: ചെന്നൈ ഹൈകോടതി വിധി സന്തോഷവും പ്രചോദനവും നല്‍കുന്നതാണെന്നും താന്‍ വീണ്ടും എഴുത്ത് തുടരാനായി ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നും പ്രമുഖ തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകന്‍. വിവാദ പുസ്തകം മാതൊരു ഭഗന്‍ (അര്‍ധനാരീശ്വരന്‍) പിന്‍വലിക്കേണ്ടെന്നും തനിക്കെതിരായ പരാതികള്‍ തള്ളിയുമുള്ള ചെന്നൈ ഹൈകോടതിയുടെ ആവിഷ്കാരസ്വാതന്ത്ര്യത്തിനായുള്ള ചരിത്രവിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹികമാധ്യമങ്ങളിലൂടെയാണ് പെരുമാള്‍ മുരുകന്‍െറ പ്രസ്താവന പുറത്തുവന്നത്. വിധി വര്‍ധിതമായ സന്തോഷം നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.