എം.ജിയിലെ എല്‍എല്‍.ബി വിദ്യാര്‍ഥികളുടെ എന്‍റോള്‍മെന്‍റ് തടസ്സത്തിന് പരിഹാരമായി

ന്യൂഡല്‍ഹി: ക്രിമിനോളജി നിയമം ഇതര വിഷയമാക്കിയ സിലബസ് പഠിച്ചതിന്‍െറ പേരില്‍ അഭിഭാഷകരായി എന്‍റോള്‍ ചെയ്യുന്നതിന് തടസ്സം നേരിട്ട വിദ്യാര്‍ഥികള്‍ക്ക് അനുകൂല തീരുമാനം സ്വീകരിക്കുമെന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഉറപ്പ്. എം.ജി സര്‍വകലാശാല പി.വി.സി ഡോ. ഷീന ഷുക്കൂറും സംഘവും കൗണ്‍സില്‍ മേധാവികളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണിത്. സര്‍വകലാശാലയുടെ 2011-16 വര്‍ഷത്തെ പഞ്ചവത്സര എല്‍എല്‍.ബി കോഴ്സ് പഠിച്ച വിദ്യാര്‍ഥികളാണ് സിലബസിന്‍െറ സാങ്കേതികത്വംമൂലം പ്രയാസത്തിലായത്. ക്രിമിനോളജി നിയമം ഇതര വിഷയമാക്കിയാണ് സര്‍വകലാശാല സിലബസ് തയാറാക്കിയിരുന്നത്. എന്നാല്‍, ഇത് നിയമവിഷയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍റോള്‍മെന്‍റിന് ബാര്‍ കൗണ്‍സില്‍ തടസ്സവാദം അറിയിച്ചിരുന്നത്.
തുടര്‍ന്ന് നിയമവിദ്യാര്‍ഥിയായ ശ്രീജിത്ത് ഹൈകോടതിയെ സമീപിച്ചതോടെ സര്‍വകലാശാലയും ബാര്‍ കൗണ്‍സിലും ചേര്‍ന്ന് ഉചിതമായ തീരുമാനത്തിലത്തൊന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. സിലബസ് പരിഷ്കരിക്കണമെന്ന് ബാര്‍ കൗണ്‍സില്‍ സര്‍വകലാശാലക്ക് നിര്‍ദേശം നല്‍കി. ഈ ഉപാധിയിന്മേല്‍ നിലവിലെ ബാച്ചിന് അംഗീകാരം നല്‍കും. ഈമാസം 30ന് ചേരുന്ന കൗണ്‍സിലിന്‍െറ ഉന്നതതലയോഗമാണ് അന്തിമ തീരുമാനം സ്വീകരിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.