ന്യൂഡല്‍ഹി: ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപകന്‍ ഡോ സാക്കിര്‍ നായിക്ക് മുംബൈയിലേക്കുള്ള യാത്ര റദ്ദാക്കിയതായി റിപ്പോര്‍ട്ട്. തല്‍ക്കാലത്തേക്ക് സൗദിയില്‍ തന്നെ തങ്ങാന്‍ തീരുമാനിച്ചതായാണ് വിവരം. സൗദിയിലേക്ക് പോയ നായിക്ക്് മുബൈയിലേക്ക് മടങ്ങാനുള്ള തയ്യറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടെ നായിക്കിനെതിരായ ആരോപണത്തിനും വിവാദങ്ങള്‍ക്കും തുടക്കമിട്ട ദി ഡെയ്ലി സ്റ്റാര്‍ വാര്‍ത്ത തിരുത്തി പ്രസ്താവന ഇറക്കിയിരുന്നു.
ധാക്കയിലെ റസ്റ്റോറന്‍റ് ഭീകരാക്രമണം നടത്തിയ തീവ്രവാദികളില്‍ രണ്ടുപേര്‍ക്ക് പ്രചോദനമായത് സാകിര്‍ നായിക്കിന്‍െറ പ്രഭാഷണങ്ങളാണെന്ന ആരോപണങ്ങളും അന്വേഷണങ്ങളും തുടരവെയാണ് മുംബൈയിലേക്ക് മടങ്ങാനുള്ള തീരുമാനം നായിക്ക് റദ്ദാക്കിയത്. നായിക്ക്് തിരിച്ചത്തെുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് അദ്ദേഹത്തിന്‍െറ വീടിനും ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനും മുംബൈയുടെ വിവിധ ഭാഗങ്ങളിലും പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു.
ഇന്ത്യയിലത്തെുന്നതോടെ നായിക്കിന് സമന്‍സ് അയച്ച് ചോദ്യം ചെയ്യനായിരുന്നു അന്വേഷണ സംഘം തീരുമാനിച്ചിരുന്നത്. 'ദി ഡെയ്ലി സ്റ്റാര്‍ 'ധാക്ക സംഭവത്തില്‍ തന്‍്റെ പേര് വലിച്ചിഴക്കുകയായിരുന്നെന്ന് വെള്ളിയാഴ്ച പുറത്തിറക്കിയ യൂട്യൂബ് പ്രഭാഷണത്തില്‍ നായിക്ക് പറഞ്ഞതോടെയാണ് വിശദീകരണവുമായി പത്രം രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.