മുഖ്യമന്ത്രി മെഹബൂബ തന്‍െറ തെറ്റുകള്‍ ആവര്‍ത്തിക്കുന്നു- ഉമര്‍ അബ്ദുല്ല

ശ്രീനഗര്‍:  കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി  2010 താന്‍ ചെയ്ത തെറ്റ് തന്നെയാണ് ആവര്‍ത്തിക്കുന്നതെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല. കശ്മീര്‍ താഴ്വരയില്‍ 2010 ല്‍ സമാനമായ സംഘര്‍ഷമുണ്ടായപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന താന്‍ പുറംതോടിനുള്ളില്‍ ഒളിക്കുകയായിരുന്നുവെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇപ്പോള്‍ മെഹബൂബയും തോടിനുള്ളിലേക്ക് ഉള്‍വലിയുക തന്നെയാണ് ചെയ്തിരിക്കുന്നത്. സംഘര്‍ഷ  സാഹചര്യങ്ങളുടെ ആദ്യ 24 -48 മണിക്കൂറുകള്‍ വളരെ നിര്‍ണായകമാണ്. ആ മണിക്കൂറുകളിലാണ് ജനങ്ങള്‍  മുഖ്യമന്ത്രിയുടെ നിലപാടും പ്രതികരണവും അറിയേണ്ടിയിരുന്നത്. ടെലിവിഷനിലൂടെയെങ്കിലും മെഹബൂബ ജനങ്ങളോട് ശാന്തമായിരിക്കാന്‍ പറയണമായിരുന്നു. എന്നാല്‍ അതിനിര്‍ണായകമായ ഘട്ടത്തില്‍ മുഖ്യമന്ത്രി ഒളിച്ചിരിക്കുയാണ് ചെയ്തതെന്ന് ഉമര്‍ അബ്ദുല്ല ആരോപിച്ചു. 

2010 ലെ സംഘര്‍ഷത്തിന്‍്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് താന്‍ രാജി വെക്കണമെന്ന് അന്ന് പ്രതിപക്ഷ നേതാവായിരുന്ന മെഹബൂബ മുഫ്തി തുറന്നടിച്ചിരുന്നു. എന്നാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. കൈകാര്യം ചെയ്യാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള സാഹചര്യത്തിലൂടെയാണ് മെഹബൂബ കടന്നുപോകുന്നതെന്നും ഉമര്‍ അബ്ദുല്ല പറഞ്ഞു. 
2010 ല്‍ കശ്മീരിലുണ്ടായ സംഘര്‍ഷത്തില്‍ 116 പേര്‍ കൊല്ലപ്പെട്ടിരുന്നു. സംഘര്‍ഷത്തില്‍ മുഖ്യമന്ത്രി നിസംഗത പാലിച്ചുവെന്നാരോപിച്ച് പ്രതിപക്ഷം വന്‍ പ്രതിഷേധം നടത്തിയിരുന്നു. തുടര്‍ന്നുണ്ടായ തെരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സിന് കനത്ത പരാജയം നേരിടേണ്ടി വരുകയും ചെയ്തു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.