മുംബൈ: ഇസ്ലാമിക പ്രഭാഷകൻ സാകിർ നായിക് വ്യാഴാഴ്ച സ്കൈപ് വഴി മാധ്യമങ്ങളോട് സംസാരിക്കും. മുംബൈയിലെ മെഹ്ഫിൽ ഹാളിൽ വ്യാഴാഴ്ച 11.30 നാണ് വാർത്താ സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. സാകിർ നായികിെൻറ പ്രഭാഷണങ്ങള്‍ യുവാക്കളെ തീവ്രവാദത്തിലേക്ക് നയിക്കുന്നതാണെന്ന ആരോപണങ്ങൾക്കിടെയാണ് മാധ്യമങ്ങളെ കാണുന്നത്. ഇപ്പോള്‍ സൗദി അറേബ്യയിലുള്ള സാകിര്‍ നായിക് ഇന്ത്യയിലേക്ക് മടങ്ങുന്നത് മാറ്റിവെച്ചിട്ടുണ്ട്.
നേരത്തെ മുംബൈയിലെ ഹോട്ടലുകൾ പത്രസമ്മേളേനത്തിന് ഹോട്ടലുകൾ വേദി അനുവദിക്കുന്നില്ലെന്ന് അദ്ദേഹത്തിെൻറ നേതൃത്വത്തിലുള്ള ഇസ്ലാമിക് റിസർച് ഫൗേണ്ടഷൻ വക്താവ് ആരോപിച്ചിരുന്നു. വേദി അനുവദിച്ചതിന് ശേഷം നാല് ഹോട്ടലുകളാണ് അനുമതി പിൻവലിച്ചത്. മുംബൈ പൊലീസിെൻറ നിർദേശ പ്രകാരമാണ് വേദി അനുവദിച്ച ശേഷം ഹോട്ടലുകൾ അനുമതി നിഷേധിക്കുന്നതെന്നും ഇസ്ലാമിക് റിസർച് ഫൗണ്ടേഷൻ വക്താവ് പറഞ്ഞു. അതേസമയം ആരോപണങ്ങൾ മുംബൈ പൊലീസ് നിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.