ഐ.എസില്‍ ചേരാന്‍ ശ്രമമെന്ന്; യുവാവ് അറസ്റ്റില്‍

മുംബൈ: ഓണ്‍ലൈനിലൂടെ സിറിയയുമായി ബന്ധപ്പെട്ട് ഭീകരസംഘടനയായ ഐ.എസില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന 31കാരനെ ഭീകരവിരുദ്ധ സ്ക്വാഡ് (എ.ടി.എസ്) അറസ്റ്റ് ചെയ്തു. മറാത്ത്വാഡ മേഖലയിലെ പര്‍ഭാനി നിവാസിയായ ഇയാളുടെ പേര് പുറത്തുവിട്ടിട്ടില്ല. സിറിയയിലെ ഐ.എസ് അംഗമായ ഫാറൂഖ് എന്നയാളുമായി യുവാവ് സോഷ്യല്‍ മീഡിയയിലൂടെ ബന്ധമുണ്ടാക്കിയിരുന്നതായി എ.ടി.എസ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. ഇതിനായി ഇയാള്‍ നിരവധി ഐ.ഡികള്‍ ഉണ്ടാക്കിയിരുന്നു. ഐ.എസില്‍ ചേരാന്‍ സിറിയയിലേക്ക് പോകാനിരിക്കേയാണ് പിടിയിലായതെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു. ഇയാള്‍ക്കെതിരെ യു.എ.പി.എ ചുമത്തി. 2014 മേയില്‍ മുംബൈക്ക് സമീപം കല്യാണ്‍ ഭാഗത്തുനിന്ന് നാലു യുവാക്കള്‍ പശ്ചിമേഷ്യയിലെ തീര്‍ഥാടനകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ പോവുകയും പിന്നീട് ഇവരെ കാണാതാവുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇവര്‍ ഐ.എസില്‍ ചേര്‍ന്നതായി സുരക്ഷാ ഏജന്‍സികള്‍ സംശയിക്കുന്നു. ഇവരില്‍ മജീദ് എന്നയാളെ 2014 നവംബറില്‍ ദേശീയ അന്വേഷണ ഏജന്‍സി പിന്നീട് അറസ്റ്റ് ചെയ്യുകയും മുംബൈയിലേക്ക് കൊണ്ടുവരുകയും ചെയ്തിരുന്നു. കഴിഞ്ഞ ഡിസംബറില്‍ മാല്‍വാനി ഭാഗത്തുനിന്ന് നാലു യുവാക്കള്‍ അപ്രത്യക്ഷരായി. ഇവരില്‍ രണ്ടുപേര്‍ തിരിച്ചത്തെിയെങ്കിലും രണ്ടുപേരെക്കുറിച്ച് വിവരമില്ല.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.