അരുണാചല്‍: നാളെ ഭൂരിപക്ഷം തെളിയിക്കണം

ഇട്ടനഗര്‍: ശനിയാഴ്ച നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ അരുണാചല്‍പ്രദേശ് ഗവര്‍ണര്‍ ജെ.പി. രാജ്കോവ മുഖ്യമന്ത്രിയായി സ്ഥാനമേറ്റ നബാം തുകിയോട് ആവശ്യപ്പെട്ടു. എന്നാല്‍, ഇതിന് അല്‍പം സമയംകൂടി അനുവദിക്കണമെന്ന് തുകി പറഞ്ഞു. തന്‍െറ സര്‍ക്കാര്‍ തുടങ്ങിവെച്ച വികസനപ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് അരുണാചല്‍പ്രദേശില്‍ തിരിച്ചത്തെിയ തുകി പറഞ്ഞു. കോണ്‍ഗ്രസ് എം.എല്‍.എമാരുമായി നല്ല ബന്ധമാണെന്നും എല്ലാവരുമായും സംസാരിച്ചുകഴിഞ്ഞുവെന്നും അഭിപ്രായ വ്യത്യാസങ്ങള്‍ കോണ്‍ഗ്രസില്‍ സാധാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ, ഭൂരിപക്ഷം എം.എല്‍.എമാരുടെ പിന്തുണയും തനിക്കാണെന്ന് മുന്‍ മുഖ്യമന്ത്രി കലിഖോ പുല്‍. 36 എം.എല്‍.എമാരുടെ സാന്നിധ്യത്തില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിധിയില്‍ കോടതി മുന്‍ സര്‍ക്കാറിനെ പുന$സ്ഥാപിക്കുകമാത്രമാണ് ചെയ്തത്; മറിച്ച് എം.എല്‍.എമാരുടെ നിലപാടും പിന്തുണയും പുന$സ്ഥാപിച്ചിട്ടില്ല. ഇതനുസരിച്ച് കോണ്‍ഗ്രസിന് ഇപ്പോഴും നിയമസഭയില്‍ 15 അംഗങ്ങള്‍ മാത്രമാണുള്ളത്. ഈ അവസ്ഥയില്‍ മുഖ്യമന്ത്രി നബാം തുകി എങ്ങനെയാണ് തന്‍െറ ഭൂരിപക്ഷം തെളിയിക്കുകയെന്നും അദ്ദേഹം ചോദിച്ചു.

മൊത്തം 60 സീറ്റുള്ള നിയമസഭയില്‍ തനിക്ക് 43 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്നും നബാം തുകി രാഷ്ട്രീയ കുതിരക്കച്ചവടത്തിന് മുതിരുമെന്ന ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി വിധി നിയമവിദഗ്ധരുടെ സഹായത്തോടെ പരിശോധിച്ചുവരുകയാണ്. ഗവര്‍ണര്‍ പുതിയ സര്‍ക്കാറിനോട് ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെടട്ടെ. അപ്പോള്‍ എല്ലാം വ്യക്തമാകുമെന്നും പുല്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.