ന്യൂഡൽഹി: കശ്മീരിൽ പ്രതിഷേധക്കാർക്കു നേരെ പെല്ലറ്റ് ഗൺ ഉപയോഗിച്ചത് പരിശോധിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. കശ്മീരിലെ ജനങ്ങളോട് സഹതാപമുണ്ടെന്നും എന്നാൽ തീവ്രവാദികൾക്കു നേരെ ബലപ്രയോഗം നടത്തുക തന്നെ ചെയ്യും. കൊല്ലപ്പെട്ട ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനി പാകിസ്താൻ പിന്തുണയുള്ള ഭീകരവാദിയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കശ്മീർ സംഘർഷം സംബന്ധിച്ച് പാർലമെൻറിൽ നടന്ന ചർച്ചക്ക് മറുപടി പറയുകായിരുന്നു അദ്ദേഹം.
ആവശ്യമെങ്കിൽ ജലപീരങ്കിയും പെല്ലറ്റ് ഷെല്ലുകളും ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും രാജ്നാഥ് സിങ് പറഞ്ഞു. പെല്ലറ്റ് ഗൺ ഉപയോഗിച്ചതിലൂടെ എത്രപേർക്ക് പരിക്കേറ്റെന്നുള്ള റിപ്പോർട്ട് കിട്ടിയിട്ടുണ്ട്. മാരകായുധങ്ങൾ ഉപയോഗിക്കരുതെന്നും പ്രതിഷേധക്കാർക്കുനേരെ സേനയെ ഉപയോഗിക്കുന്നതിൽ പരമാവധി സംയമനം പാലിക്കണമെന്നും കശ്മീർ മുഖ്യമന്ത്രിയോടും സൈനിക മേധാവികളോടും ആവശ്യപ്പെട്ടിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനങ്ങളുമായി ചർച്ച നടത്തുന്നകാര്യം മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനിയുെട കൊലപാതകത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ഇതുവരെ 39 പേരാണ് കശ്മീരിൽ െകാല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.