കേന്ദ്രത്തിന് വലിയ വീഴ്ച –അമര്‍ത്യസെന്‍

ന്യൂഡല്‍ഹി: കശ്മീര്‍ സംഘര്‍ഷം കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പാടേ പരാജയപ്പെട്ടുവെന്ന് നൊബേല്‍ പുരസ്കാര ജേതാവ് അമര്‍ത്യസെന്‍. ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത പുള്ളിയെന്ന നിലയിലാണ് പാശ്ചാത്യ ലോകത്ത് കശ്മീര്‍ പ്രതിഫലിക്കുന്നതെന്ന് കരണ്‍ ഥാപ്പറുമായുള്ള ടി.വി ചാനല്‍ അഭിമുഖത്തില്‍ അമര്‍ത്യസെന്‍ പറഞ്ഞു. ഇത്തരമൊരു അവസ്ഥക്ക് ഉത്തരവാദികള്‍ പലരുണ്ട്. പതിറ്റാണ്ടുകളായ കശ്മീര്‍ വിഷയം തെറ്റായ രീതിയിലാണ് കൈകാര്യം ചെയ്യപ്പെടുന്നത്. കശ്മീരികളെന്നാല്‍ ഇന്ത്യക്കാരാണ്. എന്നാല്‍, കശ്മീരികളോട് ബാക്കി ഇന്ത്യക്കുള്ള മനോഭാവം വ്യത്യസ്തമാണ്. പണ്ടേ കശ്മീര്‍ പ്രശ്നം കൈകാര്യം ചെയ്യുന്നതില്‍ പിഴച്ചുവെങ്കില്‍, ഇപ്പോള്‍ വളരെ മോശമായാണ് ഈ പ്രതിസന്ധി കൈകാര്യം ചെയ്യുന്നത്. കശ്മീര്‍ ഒരു ക്രമസമാധാന പ്രശ്നമല്ല. ജനങ്ങളിലേക്കാണ് നോക്കേണ്ടത്. പ്രതിഷേധങ്ങളെ ഭയാനകമായ വിധത്തില്‍ നേരിട്ടത്, മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് എന്നിവയെല്ലാം കശ്മീരികളെ ഒറ്റപ്പെടുത്തും. ഇന്ത്യയോട് അടുപ്പം തോന്നുന്നതിന് ഒരു കാരണവും നല്‍കാത്ത വിധം, ഇത്തരം നടപടികള്‍ വഴി കശ്മീരികള്‍ ശിക്ഷിക്കപ്പെടുകയാണെന്നും അമര്‍ത്യസെന്‍ കൂട്ടിച്ചേര്‍ത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.