??????????? ????? ????????? ??????????? ??????? ????????????? ????????? ??????? ????????????? ???????????? ???????? ?????????? ???????????????? ??????????????

വിലക്കയറ്റം: ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പോഷകസംഘടനകളുടെ മാര്‍ച്ച്

ന്യൂഡല്‍ഹി: വിലക്കയറ്റം നിയന്ത്രിക്കുന്നതിന് മോദിസര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്‍െറ പോഷകസംഘടനകളുടെ ആഭിമുഖ്യത്തില്‍ ഡല്‍ഹിയില്‍ മാര്‍ച്ച്. രണ്ടു വര്‍ഷമായിട്ടും, തെരഞ്ഞെടുപ്പില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിലുള്ള പ്രതിഷേധവും സമരക്കാര്‍ ഉയര്‍ത്തി. തലസ്ഥാന മേഖലയിലെ പ്രധാന റോഡുകളില്‍ ഉച്ചവരെ ഗതാഗതം തടസ്സപ്പെട്ട മാര്‍ച്ചില്‍ ആയിരങ്ങളാണ് അണിനിരന്നത്.

യു.പിയിലെ പി.സി.സി പ്രസിഡന്‍റായി ചുമതലയേറ്റ രാജ് ബബ്ബര്‍,  സേവാദള്‍ പ്രസിഡന്‍റ് മഹീന്ദര്‍ ജോഷി, മഹിളാ കോണ്‍ഗ്രസ് നേതാവ് ശോഭ ഓജ, യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ പ്രസിന്‍റ് അമരീന്ദര്‍സിങ് രാജ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദി മിക്കപ്പോഴും വിദേശ യാത്രയിലായതിനാല്‍ സാധാരണക്കാര്‍ നേരിടുന്ന പ്രയാസങ്ങള്‍ ശ്രദ്ധിക്കുന്നില്ളെന്ന് രാജ് ബബ്ബര്‍ കുറ്റപ്പെടുത്തി. പച്ചക്കറിയുടെയും പഴങ്ങളുടെയും പയറുവര്‍ഗങ്ങളുടെയും വില കുതിച്ചുകയറിയിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്ന വാഗ്ദാനമുണ്ടായതല്ലാതെ, രണ്ടു വര്‍ഷം കഴിഞ്ഞിട്ടും തൊഴില്‍രഹിതരുടെ എണ്ണം കൂടുകയാണ്. മാര്‍ച്ച് പൊലീസ് ജന്തര്‍ മന്തറിനു സമീപം തടഞ്ഞു. എ.ഐ.സി.സി നേതാക്കളായ ദിഗ്വിജയ് സിങ്, ജനാര്‍ദന്‍ ദ്വിവേദി, മോത്തിലാല്‍ വോറ, നദീം ജാവേദ് എന്നിവരും നിരവധി എം.പിമാരും പ്രതിഷേധ പരിപാടിക്ക് എത്തിയിരുന്നു.

നാണ്യപ്പെരുപ്പം നിയന്ത്രിച്ചുവെന്ന സര്‍ക്കാര്‍ വാദത്തിന്‍െറ പൊള്ളത്തരം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ തന്നെ ചൂണ്ടിക്കാണിച്ചതാണെന്ന് സോണിയ പറഞ്ഞു. മാര്‍ച്ച് തടഞ്ഞ പൊലീസ്, സമരക്കാരെ പൊലീസ് സ്റ്റേഷനിലത്തെിച്ച് അറസ്റ്റ് രേഖപ്പെടുത്തിയശേഷം വിട്ടയച്ചു. കേരളത്തില്‍നിന്ന് എം.എല്‍.എമാരായ റോജി എം. ജോണ്‍, ഷാഫി പറമ്പില്‍, മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ബിന്ദു കൃഷ്ണ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഡീന്‍ കുര്യാക്കോസ്, കെ.പി.സി.സി സെക്രട്ടറിമാരായ നെയ്യാറ്റിന്‍കര സനല്‍, എം.എം. നസീര്‍, പഴകുളം മധു, ഐ.കെ. രാജു, സക്കീര്‍ ഹുസൈന്‍ തുടങ്ങി അമ്പതംഗ സംഘം മാര്‍ച്ചില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.