മുംബൈ: രണ്ടുവര്‍ഷംകൊണ്ട് മുസ്ലിം രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ച ഏക ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ഡോ. സാകിര്‍ നായിക്. മുസ്ലിം രാഷ്ട്രങ്ങളും ഇന്ത്യയും തമ്മിലുള്ള ബന്ധവും ഹിന്ദു, മുസ്ലിം സൗഹാര്‍ദവും ശക്തിപ്പെടുത്താന്‍ അത് ഉപകരിക്കുമെന്നും ഒന്നിച്ചാല്‍ ഇന്ത്യക്ക് സൂപ്പര്‍പവര്‍ പദവി വീണ്ടെടുക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സൗദിയില്‍ നിന്ന് ‘ഇകണോമിക് ടൈംസ്’ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് സാകിര്‍ നായിക് മോദിയെ പ്രകീര്‍ത്തിച്ചത്.
ഹിന്ദുക്കളും മുസ്ലിംകളും തമ്മിലെയും ഇന്ത്യയും മുസ്ലിം രാജ്യങ്ങളും തമ്മിലെയും ഐക്യമാണ് ലക്ഷ്യമെങ്കില്‍ താന്‍ മോദിക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഏജന്‍സികളോ സര്‍ക്കാറോ ആവശ്യപ്പെട്ടാല്‍ ഇന്ത്യയിലേക്ക് മടങ്ങുമെന്നും സാകിര്‍ നായിക് അഭിമുഖത്തില്‍ പറഞ്ഞു. ജിഹാദ് എന്നാല്‍ സമൂഹത്തെ മെച്ചപ്പെട്ടതാക്കി തീര്‍ക്കാനുള്ള സമരവും പ്രയത്നവുമാണെന്ന് ഐ.എസിനെ കുറിച്ച ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചു. ജിഹാദിനെ കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കിയത് ഇന്ത്യയിലെ മാധ്യമങ്ങളാണെന്നും മുസ്ലിംകളിലും ജിഹാദിനെ തെറ്റായാണ് മനസ്സിലാക്കിയതെന്നും പറഞ്ഞ സാകിര്‍ നായിക് ഐ.എസ് നിരപരാധികളെയാണ് വധിക്കുന്നതെന്നും മനുഷ്യത്വത്തിന് എതിരെയുള്ള പാപമാണിതെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
ഞാന്‍ അവരെ ഇസ്ലാം വിരുദ്ധ സ്റ്റേറ്റ് എന്നാണ് വിളിക്കുക. അവര്‍ ഇസ്ലാമിന് ചീത്തപ്പേരാണുണ്ടാക്കിയത്. ഗുജറാത്തില്‍ മുസ്ലിംകള്‍ കൊല്ലപ്പെട്ടതിന് മുംബൈയിലെ നിരപരാധികളായ ഹിന്ദുക്കളെ കൊല്ലുന്നതില്‍ ന്യായമില ്ള-സാകിര്‍ നായിക് പറഞ്ഞു. ആരെയും നിര്‍ബന്ധിച്ച് മതം മാറ്റിയിട്ടില്ല. മതത്തില്‍ വിശ്വസിക്കാനും പ്രചരിപ്പിക്കാനും ഭരണഘടനയുടെ 25ാം ഖണ്ഡം അവകാശം നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.