?????? ??????

അയൽവാസിയുടെ പീഡനത്തിനിരയായ ദലിത് ബാലിക മരിച്ചു; പൊലീസിന് വനിതാ കമീഷന്‍റെ നോട്ടീസ്

ന്യൂഡൽഹി: അയൽവാസിയുടെ നിരന്തര പീഡനത്തിനിരയായ 14 കാരിയായ ദലിത് പെൺകുട്ടി മരിച്ചു. അയൽവാസി ബലമായി ആസിഡ് കുടിപ്പിച്ചതിനെ തുടർന്ന് ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടി ഞായാറാഴ്ചയാണ് മരിച്ചത്. ആസിഡ് അകത്തു ചെന്നതിനെ തുടർന്ന് പെൺകുട്ടിയുടെ ആന്തരികാവയങ്ങൾ പൂർണമായും കേടുപാട് സംഭവിച്ച നിലയിലായിരുന്നു.

കേസിൽ ഡൽഹി വനിതാ കമീഷൻ അധ്യക്ഷ സ്വാതി മലിവാൾ പൊലീസിന് നോട്ടീസയച്ചിട്ടുണ്ട്. ഗുരുതര നിലയിൽ പെൺകുട്ടി ആശുപത്രിയിൽ കഴിയുമ്പോഴും പ്രതിക്കെതിരെ ഒരു നടപടികയും സ്വീകരിക്കാതിരുന്നതിനെതിരെയാണ് കമീഷൻ നോട്ടീസ് നൽകിയത്. തുടർന്ന് പൊലീസ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ ഇപ്പോഴും ദലിത് ആക്രമണ വിരുദ്ധ നിയമ പ്രകാരമുള്ള കുറ്റങ്ങൾ ഇയാളുടെ മേൽ ചുമത്തിയിട്ടില്ല.

ആന്തരികാവയങ്ങൾ നശിച്ചതിനാൽ വളരെ വേദനാപൂർണമായ മരണമായിരുന്നു പെൺകുട്ടിയുടേതെന്ന് സ്വാതി മലിവാൾ ട്വീറ്റ് ചെയ്തു. മെയ് 15നായിരുന്നു അയൽവാസി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകകുയും ബലമായി ആസിഡ് കുടുപ്പിക്കുകയും ചെയ്തത്.

ഇത്തരം ആക്രമണങ്ങൾക്കെതിരെ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന് കീഴിൽ ഉന്നത തല സമിതി രൂപവത്കരിക്കണമെന്നും സ്വാതി ആവശ്യപ്പെട്ടു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.