ന്യൂഡല്‍ഹി: പ്രമുഖ ഇ- കൊമേഴ്സ് വെബ്സൈറ്റായ ഫ്ളിപ്പ്കാര്‍ട്ട് 700 ജീവനക്കാരെ പിരിച്ച് വിടുന്നു. ജോലിയില്‍ മികവ് കാണിക്കാത്തവരെ പരിശോധിച്ച് വരികയാണെന്ന് കമ്പനി വക്താവ് പറഞ്ഞു. കമ്പനി നല്‍കിയിരുന്ന ഓഫറുകള്‍ വെട്ടിക്കുറച്ചതിന് പിന്നാലെയാണ് ഫ്ളിപ്പ്കാര്‍ട്ടിന്‍െറ പുതിയ നടപടി. ഐ .ഐ . ടി, ഐ .ഐ .എം എന്നിവിടങ്ങളില്‍നിന്ന് റിക്രൂട്ട് ചെയ്ത ട്രെയിനികളെയാണ് ഫ്ളിപ്പ്കാര്‍ട്ട് പിരിച്ചുവിടുന്നത്.
പിരിച്ചുവിടുന്നതിന് പിന്നില്‍ സാമ്പത്തിക പരാധീനയതയല്ല കാരണമെന്നും ഇത്തരം പിരിച്ചുവിടലുകള്‍ വന്‍കിട കമ്പനികളില്‍ പതിവാണെന്നും ഫ്ളിപ്പ്കാര്‍ട്ട് അധികൃതര്‍ അറിയിച്ചു. മികവ് കാണിക്കാത്തവര്‍ രാജിവെക്കുകയോ നടപടികള്‍ നേരിടുകയോ വേണമെന്ന് കമ്പനി വ്യക്തമാക്കിയതാണ് സൂചന. ആകെ ജീവനക്കാരുടെ മൂന്ന് ശതമാനം പിരിച്ചുവിടല്‍ നേരിടേണ്ടിവരും. ബംഗളുരു ആസ്ഥാനമായ ഫ്ളിപ്പ്കാര്‍ട്ട്് കമ്പനിയില്‍ ഏകദേശം മുപ്പതിനായിരം ജീവനക്കാരാണുള്ളത്. ആമസോണ്‍ പോലുള്ള കമ്പനികളില്‍ നിന്ന് ശക്തമായ വെല്ലുവിളി നേരിട്ട ഫ്ളിപ്പ്കാര്‍ട്ടിന്‍െറ ലാഭത്തില്‍ ഈ വര്‍ഷം വന്‍ കുറവുണ്ടായിരുന്നു. ഇതത്തേുടര്‍ന്ന് കമ്പനി നല്‍കിവന്ന ഓഫറുകള്‍ വെട്ടിക്കുറക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.