50,000 രൂപവരെ പി.എഫ് പിന്‍വലിക്കലിന് നികുതിയില്ല

ന്യൂഡല്‍ഹി: 50,000 രൂപവരെ പി.എഫ് തുക പിന്‍വലിക്കുമ്പോള്‍ ബുധനാഴ്ച മുതല്‍ നികുതി ഈടാക്കില്ല. നിലവില്‍ 30,000 രൂപവരെ പിന്‍വലിക്കുമ്പോഴായിരുന്നു നികുതി ഒഴിവാക്കിയിരുന്നത്. ഇതാണ് 50,000 രൂപയായി ഉയര്‍ത്തിയത്. കാലാവധി എത്തുന്നതിനുമുമ്പ് പി.എഫ് തുക പിന്‍വലിക്കുന്നത് നിരുത്സാഹപ്പെടുത്താനും ദീര്‍ഘകാലനിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പി.എഫ് പിന്‍വലിക്കലിന് സര്‍ക്കാര്‍ നികുതി ഏര്‍പ്പെടുത്തിയത്.
പാന്‍നമ്പര്‍ നല്‍കിയിട്ടുണ്ടെങ്കില്‍ 10 ശതമാനമാണ് നികുതി ഈടാക്കുക. പാന്‍നമ്പര്‍ നല്‍കാത്തവരില്‍നിന്ന് 34.608 ശതമാനംവരെ നികുതി ഈടാക്കും. പി.എഫില്‍നിന്ന് ലഭിക്കുന്ന തുക നികുതിവിധേയമല്ളെന്ന് തെളിയിക്കുന്ന ഫോറം 15ജി, 15എച്ച് എന്നിവ സമര്‍പ്പിക്കുന്നവരില്‍നിന്ന് നികുതി ഈടാക്കില്ല. ഒരു അക്കൗണ്ടില്‍നിന്ന് മറ്റൊന്നിലേക്ക് പി.എഫ് തുക മാറ്റുകയാണെങ്കിലും അഞ്ചു വര്‍ഷത്തിനുശേഷം പി.എഫ് തുക പിന്‍വലിക്കുകയാണെങ്കിലും നികുതിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.