പീഡനത്തില്‍ നിന്നും രക്ഷപ്പെടാന്‍ പെണ്‍കുട്ടി മരിച്ചതായി അഭിനയിച്ചു.

ഡല്‍ഹി:ക്രൂരമായി പീഡിപ്പിക്കാന്‍ എത്തിയവരില്‍ നിന്നും രക്ഷ നേടാനായി എട്ട് വയസ്സുകാരി പെണ്‍കുട്ടി മരിച്ചതായി അഭിനയിച്ചു. ദല്‍ഹിയിലെ കിരാരിയിലാണ് സംഭവം. അര്‍ധ രാത്രി 1.30 നാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. നിലവിളിച്ച തന്നെ ആക്രമി ഉപദ്രവിച്ചതായും കുട്ടി പറഞ്ഞു. പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അയാളില്‍ നിന്നും രക്ഷപ്പെടാനായി താന്‍ മരിച്ചതായി അഭിനയിക്കുകയായിരുന്നുവെന്ന് കുട്ടി പറയുന്നു.

മരിച്ചെന്ന് വിചാരിച്ച ആക്രമി പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കളയുകയായിരുന്നു. പിന്നീട് പെണ്‍കുട്ടി വീട്ടിലേക്ക് ഓടി രഷപ്പെട്ടു. ശരീരം വേദനിക്കുന്നുവെന്ന് പറഞ്ഞ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടിലത്തെിയ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്ന് മാതാപിതാക്കള്‍ വ്യക്തമാക്കി. കിടക്കയില്‍ രക്തം തളംകെട്ടി കിടന്നിരുന്നു . ആക്രമി പ്രായപൂര്‍ത്തിയാവാത്ത ആളാണെന്നാണ് പൊലീസിന്‍െറ നിഗമനം. പ്രതി അറസ്റ്റിലായെന്ന് സൂചനയുണ്ട് . ഡല്‍ഹിയിലെ സ്വകാര്യ സ്കൂളിലെ മൂന്നാം ക്ളാസ് വിദ്യാര്‍ഥിയാണ ്പീഡനത്തില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.