ഇസ്‌ലാമാബാദ്: പത്താൻകോട്ട് ആക്രമണത്തെപ്പറ്റി സംയുക്ത അന്വേഷണം നടത്തുന്ന കാര്യത്തിൽ ചർച്ച നടത്തുന്നതിൽനിന്ന് ഇന്ത്യ ഒളിച്ചോടുകയാണെന്ന് പാക്കിസ്താൻ പ്രസിഡന്‍റ് മംനൂൺ ഹുസൈൻ. ചര്‍ച്ചക്കുള്ള പാക് ക്ഷണത്തെ ഇന്ത്യ തള്ളിക്കളഞ്ഞതായും അദ്ദേഹം ആരോപിച്ചു. പാര്‍ലമെന്‍റിന്‍റെ സംയുക്ത സമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കശ്മീർ പ്രശ്നം ഇന്ത്യ– പാക് വിഭജനത്തിലെ ഇനിയും അവസാനിച്ചിട്ടില്ലാത്ത വിഷയമാണെന്നും പ്രാദേശിക സംഘർഷങ്ങളുടെ പ്രധാനകാരണമാണെന്നും മംനൂൺ ഹുസൈൻ പറഞ്ഞു.
പത്താൻകോട്ട് അന്വേഷണത്തെപ്പറ്റി ഉഭയകക്ഷിചർച്ച പുനരാരംഭിക്കാൻ പാകിസ്താൻ ശ്രമിക്കുന്നുണ്ടെങ്കിലും വിദേശകാര്യ സെക്രട്ടറിതല ചർച്ചകൾ പോലും ഉപേക്ഷിക്കപ്പെട്ടിരിക്കുകയാണ്. കശ്മീരിലെ ജനങ്ങളുടെ താൽപര്യത്തിനു വിരുദ്ധമായാണ് കശ്മീർപ്രശ്നത്തിന് അവസാനം കാണാൻ ശ്രമിക്കുന്നതെങ്കിൽ അതിന് പരിഹാരമുണ്ടാവില്ല. പാക്കിസ്താൻ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണ്. മറ്റു രാജ്യങ്ങളുമായി സൗഹൃദവും സാഹോദര്യവും പുലർത്തുന്ന വിദേശനയമാണ് പാക്കിസ്ഥാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.