റാഞ്ചി: ഛത്തീസ്ഗഡ് ബി.ജെ.പി േനതാവ് താലാ മറാണ്ടിയുടെ മകൻ മുന്ന 11 വയസുകാരിയെ വിവാഹം ചെയ്തു. ജാർഘണ്ഡിലെ ഗോഡ്ഡാ ജാതിയിൽപെട്ട പെൺകുട്ടിയെ ജൂൺ 27നാണ് ഇയാൾ വിവാഹം െചയ്തത്. വിവാഹേത്താടനുബന്ധിച്ച് കഴിഞ്ഞ ദിവസം നടത്തിയ സൽക്കാര ചടങ്ങിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രി രഘുബർ ദാർ പെങ്കടുക്കാനിരുന്നതാണെന്നും സംഭവം വിവാദമായതിനെ തുടർന്ന് അവസാന മിനുട്ടിൽ സന്ദർശനം റദ്ദാക്കുകയുമായിരുന്നു. അതേസമയം തലാ മറേണ്ടി ഇതേപ്പറ്റി പ്രതികരിക്കാൻ തയ്യാറായില്ല.
പ്രായപൂർത്തിയാകാത്ത പട്ടിക ജാതിയിൽെപട്ട പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി രണ്ട് വർഷത്തോളം പീഡിപ്പെച്ച പരാതി മുന്നയുടെ പേരിൽ നിലനിൽക്കവെയാണ് പുതിയ ആരോപണം. ഇയാൾക്കെതിരെയുള്ള ലൈംഗിക ആരോപണങ്ങളെ തുടർന്ന് മുന്നയുമായി നിശ്ചയിച്ച മറ്റൊരു വിവാഹത്തിൽ നിന്ന് പെൺ വീട്ടുകാർ പിൻമാറിയിരുന്നു. സംഭവത്തിൽ താലാ മറേണ്ടി രാജിെവക്കണമെന്നും ഇയാളുടെ മകെനതിരെ നടപടിയെടുക്കണമെന്നും കോൺഗ്രസും ജാർഖണ്ഡ് വികാസ് േമാർച്ചയും ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.