ന്യൂഡല്‍ഹി: ആറു മുതല്‍ 14 വയസ്സ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഏകീകൃത സിലബസുണ്ടോയെന്ന് ഡല്‍ഹി ഹൈകോടതി കേന്ദ്രത്തോട് ആരാഞ്ഞു. പ്രാഥമിക ക്ളാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഏകീകൃത സിലബസ് നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ അശ്വിനികുമാര്‍ ഉപാധ്യായ് ഫയല്‍ ചെയ്ത ഹരജിയിലാണ് കോടതി കേന്ദ്രത്തിന്‍െറ വിശദീകരണം തേടിയത്.
ഭരണഘടനയിലെ 21എ പ്രകാരമുള്ള നിലവിലെ വിദ്യാഭ്യാസ സമ്പ്രദായം അപര്യാപ്തമാണെന്നും മൗലികാവകാശങ്ങളും മൗലിക കടമകളും മാര്‍ഗനിര്‍ദേശക തത്ത്വങ്ങളും ഭരണഘടനയുടെ ആമുഖത്തില്‍ രേഖപ്പെടുത്തിയ സുവര്‍ണ ലക്ഷ്യങ്ങളും സംബന്ധിച്ച് കൃത്യമായ അറിവ് നല്‍കുന്ന ആധികാരികമായ പാഠപുസ്തകങ്ങള്‍ തയാറാക്കണമെന്നാണ് ഹരജിക്കാരന്‍െറ ആവശ്യം. ഗുണനിലവാരമുള്ള വിദ്യാഭ്യാസവും കുട്ടികളുടെ അവകാശമാണ്. ഏകീകൃത സിലബസ് നടപ്പാക്കുന്നതോടെ നിലവാരമുള്ള വിദ്യാഭ്യാസത്തിലുള്ള വിവേചനം അവസാനിപ്പിക്കാനാകുമെന്നും ഹരജിക്കാരന്‍ വാദിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.